ജൂണിൽ കാര്യമായ മഴയുണ്ടായില്ല, പക്ഷേ ജൂലൈയിൽ കനക്കും; അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

ഇന്ന് ഒരു ജില്ലയിലും ഇതുവരെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
ജൂണിൽ കാര്യമായ മഴയുണ്ടായില്ല, പക്ഷേ ജൂലൈയിൽ കനക്കും; അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ അളവിൽ ഗണ്യമായ കുറവെന്ന് കാലാവസ്ഥ വകുപ്പ്. സമീപകാലങ്ങളിലെ ഏറ്റവും കുറവ് മഴയാണ് ഈ ജൂൺ മാസം ലഭിച്ചത്. അറുപത് ശതമാനത്തിന്‍റെ ഇടിവാണ് കാലവർഷത്തിലുണ്ടായത്. എന്നാൽ അടുത്ത ദിവസങ്ങളോടെ മഴ കനക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നാളെ മുതൽ തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂലൈ നാലിന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നിരവധി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മൂന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്. ജൂലൈ നാലിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് ഒരു ജില്ലയിലും ഇതുവരെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com