സെന്‍റ് തോമസ് ദിനം: പരീക്ഷകൾ മാറ്റിവയ്ക്കണം, സർക്കാരിനോട് ആവശ്യപ്പെട്ട് കെസിബിസി

ജൂലൈ മൂന്നിന് സർവകലാശാല പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് ഏറെ പ്രതിഷേധാർഹമാണെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് പറഞ്ഞു
സെന്‍റ് തോമസ് ദിനം: പരീക്ഷകൾ മാറ്റിവയ്ക്കണം, സർക്കാരിനോട് ആവശ്യപ്പെട്ട് കെസിബിസി

കൊച്ചി: സെന്റ് തോമസ് ദിനമായ ജൂലൈയ് മൂന്നിന് നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തയച്ച് കെസിബിസി. വിവിധ ക്രിസ്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജൂലൈ മൂന്നിന് അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയും ചെയ്യുന്ന പതിവുണ്ട്. എന്നാൽ ജൂലൈ മൂന്നിന് സർവകലാശാല പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് ഏറെ പ്രതിഷേധാർഹമാണെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് പറഞ്ഞു.

ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതിനിഷേധവുമാണ്. 1956 മുതല്‍ 1996 വരെ ജൂലൈ മൂന്ന് കേരളത്തില്‍ പൊതു അവധി ആയിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നും ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിക്കണമെന്നും കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

ക്രിസ്ത്യന്‍ മതവിശ്വാസികൾ എറെ പ്രാധാന്യം കല്പിച്ച് പാവനമായി ആചരിച്ചുപോരുന്ന ദിവസമാണ് സെന്റ് തോമസ് ദിനം. ആയതിനാല്‍ ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കെസിബിസിയുടെ ജനറൽ സെക്രട്ടറി ഫാദർ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com