സുധാകരനെതിരായ നീക്കം വൈര നിരാതന ബുദ്ധിയോടെയുള്ളത്; മുല്ലപ്പള്ളി രാമചന്ദ്രൻ

ആറ് മാസം മുൻപുള്ള പരാതിയാണ് സുധാകരനെതിരായത്. അത് ഇപ്പോൾ കുത്തിപ്പൊക്കിയത് എന്തിനെന്ന് മനസിലാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സുധാകരനെതിരായ നീക്കം വൈര നിരാതന ബുദ്ധിയോടെയുള്ളത്; മുല്ലപ്പള്ളി രാമചന്ദ്രൻ

കെ സുധാകനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ.
സുധാകരനെതിരായ നീക്കം വൈര നിരാതന ബുദ്ധിയോടെയുള്ളതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുകയാണ്. അതിന് മുന്നോടിയായുള്ള ആരോപണങ്ങളാണിത്. ആറ് മാസം മുൻപുള്ള പരാതിയാണ് സുധാകരനെതിരായത്. അത് ഇപ്പോൾ കുത്തിപ്പൊക്കിയത് എന്തിനെന്ന് മനസിലാവും. ബിജെപി യെ സഹായിക്കാനാണ് സിപിഐഎമ്മിൻ്റെ ഇപ്പോഴത്തെ നീക്കം, അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്നും കെ സുധാകരൻ മാറി
നിൽക്കണോ എന്ന ചോദ്യത്തിന് ഉത്തരം KC വേണുഗോപാലും രാഹുൽ ഗാന്ധിയും പറഞ്ഞതാണെന്നും മുല്ലപ്പള്ളി
രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിൻ്റെ പരാതിയിലാണ് സുധാകരനെതിരെ വിജിലൻസ് അന്വേഷണം
നടത്തുന്നത്. സുധാകരൻ്റെയും ഭാര്യയുടെയും സ്വത്ത് വിവരങ്ങൾ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
സുധാകരൻ്റെ കഴിഞ്ഞ 15 വർഷത്തെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുന്നത്. 2021ൽ നൽകിയ
പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com