ബക്രീദ് വ്യാഴാഴ്ച; സംസ്ഥാനത്ത് രണ്ട് ദിവസം അവധി

വ്യാഴാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതിനാലാണ് നാളെയും മറ്റന്നാളും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ബക്രീദ് വ്യാഴാഴ്ച; സംസ്ഥാനത്ത് രണ്ട് ദിവസം അവധി

തിരുവന്തപുരം: ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും (ബുധൻ, വ്യാഴം) സർക്കാർ അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വ്യാഴാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതിനാലാണ് നാളെയും മറ്റന്നാളും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

28 നായിരുന്നു ആദ്യം അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ചയിലെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാൻ പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് ശുപാർശ പോയിരുന്നു. എന്നാൽ വിവിധ മുസ്ലീം സംഘടനകളുടെ ആവശ്യം പരിഗണിച്ച് രണ്ട് ദിവസവും അവധി പ്രഖ്യാപിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com