ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ്: ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ

ഈ മാസം 22 മുതൽ 31 വരെയാണ് താൽക്കാലിക ക്രമീകരണം
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ്: ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ

കാസർഗോഡ്: ബേക്കലിൽ നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ. ബേക്കൽ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് ഒര് മിനിറ്റ് സമയം നൽകിയാണ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചത്. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസ്, നാഗർകോവിൽ- മംഗളൂരു സെൻട്രൽ എക്സ്പ്രസ്, എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് താൽക്കാലിക സ്റ്റോപ്പ്.

വൈകിട്ട് 5.29 ഓടെ ചെന്നൈ എഗ്മോർ എക്സ്പ്രസ് ബേക്കൽ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേരും. നാഗർകോവിൽ - മംഗളൂരു സെൻട്രൽ എക്സ്പ്രസ് വൈകിട്ട് 7.47ന് എത്തിച്ചേരും. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ എക്സ്പ്രസ് പുലർച്ചെ 3.42നും എത്തിച്ചേരും. അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് സംഘാടകർ പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജറുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ആണ് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഈ മാസം 22 മുതൽ 31 വരെയാണ് താൽക്കാലിക ക്രമീകരണം.

ഡി​സം​ബ​ർ 22ന് ആരംഭിക്കുന്ന ഫെസ്റ്റിന്റെ ആദ്യ ദിനം ​തൈ​ക്കു​ടം ബ്രി​ഡ്ജ് ന​യി​ക്കു​ന്ന മ്യൂ​സി​ക് ഷോ ഉണ്ടാകും. 23​ന് ശി​വ​മ​ണി ശ​ര​ത് ,രാ​ജേ​ഷ് ചേ​ർ​ത്ത​ല, പ്ര​കാ​ശ് ഉ​ള്ളി​യേ​രി എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഫ്യൂ​ഷ​ൻ, 24ന് ​കെ.​എ​സ്. ചി​ത്ര​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും സം​ഗീ​ത​വി​രു​ന്ന്, 25ന് ​എം ജി ശ്രീ​കു​മാ​റും സം​ഘ​വും ന​യി​ക്കു​ന്ന മ്യൂ​സി​ക് ഷോ, 26 ​ന് ശോ​ഭ​ന​യു​ടെ നൃ​ത്ത​പ​രി​പാ​ടി, 27ന് ​പ​ത്മ​കു​മാ​റി​ന്റെ​യും സം​ഘ​ത്തി​ന്റെ​യും പ​ഴ​യ പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത രാ​വ്, 28ന് ​സോ​ൾ ഓ​ഫ് ഫോ​ക്കു​മാ​യി അ​തു​ൽ ന​റു​ക​ര, 29ന് ​ക​ണ്ണൂ​ർ ശ​രീ​ഫും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി, 29ന് ​ഗൗ​രീ​ല​ക്ഷ്മി ന​യി​ക്കു​ന്ന പ​രി​പാ​ടി, സ​മാ​പ​ന ദി​വ​സ​മാ​യ 31ന് ​റാ​സാ, ബീ​ഗം എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗ​സ​ൽ എന്നിങ്ങനെയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com