കാലിഫോര്‍ണിയയില്‍ 23 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാനില്ല; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

കാലിഫോര്‍ണിയയില്‍ 23 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാനില്ല; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാന്‍ ബെര്‍ണാര്‍ഡിനോ (സിഎസ്യുഎസ്ബി) വിദ്യാര്‍ത്ഥിയായ നിതീഷ കാണ്ടുലയെയാണ് മെയ് 28 ന് കാണാതായത്.

ഹൂസ്റ്റണ്‍: കാലിഫോര്‍ണിയയില്‍ 23 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കഴിഞ്ഞയാഴ്ച മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാന്‍ ബെര്‍ണാര്‍ഡിനോ (സിഎസ്യുഎസ്ബി) വിദ്യാര്‍ത്ഥിയായ നിതീഷ കാണ്ടുലയെയാണ് മെയ് 28 ന് കാണാതായത്.

ലോസ് ഏഞ്ചല്‍സിലാണ് നിതീഷയെ അവസാനമായി കണ്ടത്. മെയ് 30നാണ് കാണാതായതായി പരാതി ലഭിച്ചത്. നിതീഷയ്ക്ക് അഞ്ച് അടി ആറ് ഇഞ്ച് ഉയരവും 160 പൗണ്ട് (72.5 കിലോഗ്രാം) ഭാരവും കറുത്ത മുടിയും കറുത്ത കണ്ണുകളുമുള്ളതായി പൊലീസ് പറഞ്ഞു. കാലിഫോര്‍ണിയ ലൈസന്‍സ് പ്ലേറ്റുള്ള 2021 ടൊയോട്ട കൊറോളയിലാണ് നിതീഷ സഞ്ചരിച്ചിരുന്നത്.

നേരത്തേ മാര്‍ച്ച് മുതല്‍ കാണാതായ 25 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസിലെ ക്ലീവ്ലാന്‍ഡില്‍ ഏപ്രിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ നാചരം സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ അര്‍ഫത്ത് കഴിഞ്ഞ വര്‍ഷം മേയിലാണ് ക്ലീവ്ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഐടിയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലെത്തിയത്.

മാര്‍ച്ചില്‍ 34 കാരിയായ ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകി അമര്‍നാഥ് ഘോഷ് വെടിയേറ്റ് മരിച്ചിരുന്നു. മാത്രമല്ല പര്‍ഡ്യൂ സര്‍വകലാശാലയിലെ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ 23 കാരനായ സമീര്‍ കാമത്തിനെ ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

logo
Reporter Live
www.reporterlive.com