കെനിയയിൽ കനത്ത മഴ, വെള്ളപ്പൊക്കം; 38 പേർ മരിച്ചു

രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിർത്തിവച്ചു
കെനിയയിൽ കനത്ത മഴ, വെള്ളപ്പൊക്കം; 38 പേർ മരിച്ചു

നെയ്‌റോബി: കെനിയയിലുണ്ടായ കനത്തമഴയിൽ 38 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാർപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ റോഡുകൾ അടച്ചു. നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. നെയ്‌റോബിയിൽ കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 18 പേരെ രക്ഷിച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി വ്യക്തമാക്കി. പ്രധാന ഹൈവേകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏകദേശം 60,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് വിവരം. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മെയ് വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കെനിയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com