സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ
സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ലണ്ടൻ: സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഡണ്ടി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ഷെയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ മരിച്ചത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്‌ച വൈകുന്നേരം 7 മണിയോടെ 22 ഉം 26 ഉം വയസുള്ള രണ്ടുപേർ ബ്ലെയർ അത്തോളിനടുത്തുള്ള ലിൻ ഓഫ് ടമ്മൽ വെള്ളച്ചാട്ടത്തിൽ വീണെന്ന് റിപ്പോർട്ട് ലഭിച്ചതായും അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com