ഹെലികോപ്റ്റർ അപകടം; കെനിയൻ സൈനിക മേധാവി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

ഒരു സ്‌കൂൾ സന്ദർശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു
ഹെലികോപ്റ്റർ അപകടം; കെനിയൻ സൈനിക മേധാവി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കെനിയൻ സൈനിക മേധാവി ഉൾപ്പെടെ 10 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കെനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ അപകടത്തിലാണ് സൈനിക മേധാവി ഫ്രാൻസിസ് ഒഗോല്ല ഉൾപ്പടെ പത്തുപേർ മരിച്ചതെന്ന് പ്രസിഡൻ്റ് വില്യം റൂട്ടോ അറിയിച്ചു. രണ്ടുസൈനികർ രക്ഷപ്പെട്ടു. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ എൽജിയോ മറക്‌വെറ്റ് കൗണ്ടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 നാണ് അപകടമുണ്ടായത്.

അപകട കാരണം വ്യക്തമായിട്ടില്ല. ചെസെഗോൺ ഗ്രാമത്തിൽ നിന്ന് പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നത്. ഒരു സ്‌കൂൾ സന്ദർശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രസിഡന്റ് ദേശീയ സുരക്ഷാ കൗൺലിന്റെ അടിയന്തര യോഗം വിളിച്ചിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കെനിയ എയർഫോഴ്സ് ഒരു അന്വേഷണ സംഘത്തെ അയച്ചതായി വില്യം റൂട്ടോ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com