യുഎഇയിൽ മഴ കനക്കും; അടുത്ത ആഴ്ച്ച കൂടുതൽ മഴ ലഭിക്കും

തീരപ്രദേശങ്ങളിൽ താപനില കുറയും. നേരിയ കാറ്റിനും സാധ്യതയുണ്ട്.
യുഎഇയിൽ മഴ കനക്കും; അടുത്ത ആഴ്ച്ച കൂടുതൽ മഴ ലഭിക്കും

അബുദബി: യുഎഇയിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. അടുത്ത ആഴ്ച്ച കൂടുതൽ മഴ ലഭിക്കുമെന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ മഴ തീവ്രമാകുമെന്നും എൻസിഎം അറിയിക്കുന്നു. തീരപ്രദേശങ്ങളിൽ താപനില കുറയും. നേരിയ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം യുഎഇയിൽ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രാജ്യത്തിന്റെ പല ഭാ​ഗത്തും വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഷാർജയിൽ നിരവധി താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിത മേഖലയിൽ ബോട്ടുകൾ, കയാക്കുകൾ, ജെറ്റ് സ്കീസ് ​​എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. കുടിയൊഴിപ്പിക്കലിന് ശേഷം, മാറ്റി താമസിപ്പിച്ചവർക്കായി ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുരിതബാധിതരുടെ എണ്ണം വിലയിരുത്താൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.

കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരി​ ഷെയ്ഖ് മുഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്യാൻ മ​ഴ​ക്കെ​ടു​തി​യി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. രാ​ജ്യം​ ഏ​ഴ​ര പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​യ്ക്ക്​ സാ​ക്ഷ്യം​വ​ഹി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ നിർദേശം നൽകിയത്.

മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണെമന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്ര​തി​സ​ന്ധി​ക​ളാ​ണ്​ സ​മൂ​ഹ​ങ്ങ​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​ടെ​യും ശ​ക്തി വെ​ളി​പ്പെ​ടു​ത്തു​ന്ന​തെന്നാണ് ദുബായ് ഭരണാധികാരി ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ക്തൂം പറഞ്ഞത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ മഴയുണ്ടാക്കിയ പ്രതിസന്ധിയിൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും പ്ര​ക​ടി​പ്പി​ച്ച സ്​​നേ​ഹ​ത്തെയും ഐ​ക്യ​ത്തെയും അ​വ​ബോ​ധ​ത്തെയും കുറിച്ച് പ​രാ​മ​ർ​ശി​ച്ച്​ അദ്ദേഹം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com