10,000 വർഷം മുമ്പ് സൗദിയിലെ മരുഭൂമിയില്‍ മനുഷ്യവാസമുണ്ടായിരുന്നു, തെളിവായി ​ഗുഹ; സുപ്രധാന കണ്ടെത്തൽ

വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ താമസിച്ചിരുന്നു എന്ന് കരുതപ്പെടുന്ന പുരാതന ​ഗുഹയാണ് ​ഗവേഷകർ കണ്ടെത്തിയത്
10,000 വർഷം മുമ്പ് സൗദിയിലെ മരുഭൂമിയില്‍ മനുഷ്യവാസമുണ്ടായിരുന്നു, തെളിവായി ​ഗുഹ; സുപ്രധാന കണ്ടെത്തൽ

സൗദി അറേബ്യ: 10,000 വർഷം മുൻപ് സൗദി അറേബ്യയിൽ മരുഭൂമിയിൽ മനുഷ്യർ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് ​ഗവേഷകർ. വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ താമസിച്ചിരുന്നു എന്ന് കരുതപ്പെടുന്ന പുരാതന ​ഗുഹയാണ് ​ഗവേഷകർ കണ്ടെത്തിയത്. വളർത്തു മൃഗങ്ങളുമായി ​ഗുഹയിൽ മനുഷ്യർ താമസിച്ചിരുന്നു എന്നാണ് ​ഗവേഷകരുടെ അനുമാനം. ഇവര്‍ മിക്കവാറും ആഫ്രിക്കന്‍ പ്രദേശത്ത് നിന്നും എത്തിയവരാകാമെന്നാണ് ഗവേഷകർ കരുത്തുന്നത്.

അറേബ്യന്‍ പെനിന്‍സുലയുടെ പുരാതന കാലത്തെ കുറിച്ചുള്ള കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ മൃഗശാലാ ശാസ്ത്രജ്ഞനായ മാത്യു സ്റ്റുവർട്ടും സംഘവുമാണ്. 2018-ൽ സ്റ്റുവർട്ടും സംഘവും കണ്ടെത്തിയ 8,000 വർഷം പഴക്കമുള്ള മനുഷ്യന്‍റെ വിരൽ അസ്ഥി ഈ രംഗത്തെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായിരുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് കണ്ടെത്തിയ ഏറ്റവും പഴയ മനുഷ്യ ഫോസിലുകളിൽ ഒന്നാണിത്. ഒരു തടാകതീരത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ 2020ൽ കണ്ടെത്തിയിരുന്നു.

സൗദി അറേബ്യയിലെ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും ഒഴുകിയ ലാവകളാണ് ഈ ഗുഹകളുടെ നിര്‍മ്മിതിക്ക് കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു ഗുഹയ്ക്ക് സമീപത്ത് നടത്തിയ ഖനനത്തില്‍ 600ല്‍ അധികം മൃഗങ്ങളുടെയും മനുഷ്യരുടെയും അസ്ഥികളും 44 ഓളം കല്ല് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ​ഗുഹയിൽ മനുഷ്യർ വന്നു പോയതിൻ്റെ ചില അടയാളങ്ങളും കണ്ടെത്തിയിരുന്നു. ഒപ്പം ​ഗുഹയുടെ ചുമരുകളിൽ ആടിൻ്റെ ചിത്രങ്ങൾ വരച്ചു വെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പശുക്കളും ആടുകളുമായി വിശ്രമിക്കാനായി മനുഷ്യര്‍ ഗുഹകള്‍ തിരഞ്ഞെടുത്തിരിക്കാമെന്നും പഠനത്തിൽ പറയുന്നു.

10,000 വർഷം മുമ്പ് സൗദിയിലെ മരുഭൂമിയില്‍ മനുഷ്യവാസമുണ്ടായിരുന്നു, തെളിവായി ​ഗുഹ; സുപ്രധാന കണ്ടെത്തൽ
യുഡിഎഫില്‍ നിന്ന് തിരുത്തല്‍ പ്രതീക്ഷിക്കുന്നില്ല,വോട്ടിലൂടെ ജനങ്ങള്‍ മറുപടി നല്‍കും: ബൃന്ദ കാരാട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com