റഹീമിന്റെ മോചനം: കോടതി സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തേടും

റഹീമിനുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു
റഹീമിന്റെ മോചനം: കോടതി  സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തേടും

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും മോചിപ്പിക്കാനുമുള്ള അപേക്ഷയില്‍ കോടതി സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തേടും. വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഇതിനായുള്ള തുടര്‍വാദത്തിന്റെ തീയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. ഇതിനിടെ റഹീമിനുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു.

ദിയാധം നല്‍കാന്‍ കുടുംബവുമായി ധാരണയായെന്നും അതിനാല്‍ വധശിക്ഷ റദ്ദ് ചെയ്ത ജയില്‍ മോചിതനാക്കണമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും ഇരു വിഭാഗത്തിന്റെ അറ്റോണിമാരുടെ നിലപാടും കേട്ട ശേഷമായിരിക്കും കോടതിയുടെ ഉത്തരവ്.

വധശിക്ഷാ കേസായതിനാല്‍ ദിയാധനം നല്‍കാന്‍ പ്രതിഭാഗം തയ്യാറാണെന്ന് കൊല്ലപ്പെട്ട അനസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ദിയാദനം നല്‍കാനുള്ള കുടുംബത്തിന്റെ അപേക്ഷക്ക് കോടതി അംഗീകാരം നല്‍കണം. ഇത് സുപ്രീം കോടതി ശരിവെക്കണം. ഇതിനുശേഷം ജയില്‍ വകുപ്പിന് ഉത്തരവ് കൈമാറിയതിന് ശേഷമായിരിക്കും ജയില്‍ മോചിതനാകുക. വധശിക്ഷയായതിനാല്‍ നിയമ നടപടികള്‍ക്ക് സമയമെടുക്കും.

ഇതിനിടെ അബ്ദു റഹീമിനും കുടുംബത്തിനും വീടൊരുക്കി നല്‍കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. നാട്ടില്‍ മടങ്ങിയെത്തുന്ന റഹീമിന് ജോലി നല്‍കാമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com