സ്‌കൂളുകളും ആയുധപ്പുരകളാക്കി ഇസ്രയേല്‍; ഗാസയിലെ സ്‌കൂളില്‍ ബോംബ് ശേഖരം കണ്ടെത്തി

നിരവധി ആയുധങ്ങളും കണ്ടെത്തി
സ്‌കൂളുകളും ആയുധപ്പുരകളാക്കി ഇസ്രയേല്‍;  
ഗാസയിലെ സ്‌കൂളില്‍ ബോംബ് ശേഖരം കണ്ടെത്തി

ഗാസ: ഗാസയിലെ സ്‌കൂളുകളില്‍ നിന്ന് പൊട്ടാത്ത നിലയില്‍ 1000 പൗണ്ട് (450 കിലോ ഗ്രാം) ഭാരം വരുന്ന ബോംബുകള്‍ കണ്ടെത്തിയതായി യുഎന്‍ അധികൃതര്‍ അറിയിച്ചു. ഖാര്‍യൂനിസില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ നടത്തുന്ന ഗാസയിലെ സ്‌കൂളുകളില്‍ ബോംബുകള്‍ കണ്ടെത്തിയതെന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി (യുഎന്‍ഡബ്ല്യുആര്‍എ) വ്യക്തമാക്കി.

ഇത്തരം ആയുധങ്ങള്‍ ഗാസയില്‍ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം നിര്‍വീര്യമാക്കാന്‍ ദശലക്ഷകണക്കിന് ഡോളറും നിരവധി വര്‍ഷങ്ങളും വേണ്ടവരുമെന്ന് യുഎന്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍നിന്നും വഴിയില്‍ നിന്നും ബോംബുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെത്തി. ഇവിടെ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കടുത്ത വെല്ലുവിളിയാണെന്നും ഏജന്‍സി വിലയിരുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com