ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളെ നാട്ടിലെത്തിക്കണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിൽ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി ജയ്ശങ്കറിന് കത്തയച്ചു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളെ നാട്ടിലെത്തിക്കണം; കേന്ദ്രത്തിന്
മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം : ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. സുമേഷ് പിവി, ധനേഷ്, ശിംനാഥ് തുടങ്ങി മലയാളികളാണ് കപ്പലിലുള്ളതെന്നും വിദേശകാര്യമന്ത്രിക്കയച്ച കത്തിൽ പറയുന്നുണ്ട്. ഇവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശങ്കയും അറിയിച്ചു. പ്രദേശത്തെ സ്ഥിഗതികൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് നയതന്ത്ര ഇടപെടലുകൾ നടത്തി ഉടൻ നാട്ടിലെത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും കത്തിൽ പറയുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ഹോർമുസ് കടലിടുക്കിന് സമീപത്തു വെച്ച് ഇറാൻ സേന കപ്പൽ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലെയ്ക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്രയേലിൻ്റെ 'എംഎസ്‌സി ഏരീസ്' എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്.

കപ്പലിലുണ്ടായിരുന്ന മലയാളികളെ ഉടൻ തിരിച്ചു കൊണ്ട് വരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കുടുംബങ്ങൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇറാൻ ഇസ്രയേൽ സംഘർഷം താത്കാലികമായി അവസാനിച്ച സാഹചര്യത്തിൽ ഉടൻ തന്നെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് വിലയിരുത്തൽ. ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്ത ഇസ്രയേലിൻ്റെ എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന 25 അംഗ ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണ്. സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടു വരികയാണ്. ടെഹ്‌റാനിലും ദില്ലിയിലും നീക്കങ്ങൾ നടക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com