കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊലപ്പെട്ടു

ഹരിയാന സ്വദേശിയായ ചിരാ​ഗ് (24) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊലപ്പെട്ടു

ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ഹരിയാന സ്വദേശിയായ ചിരാ​ഗ് (24) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ട് സമീപവാസികൾ ഓടികൂടിയപ്പോഴാണ് കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ യുവാവിനെ കണ്ടെത്തിയത്. കാനഡയിലെ വാൻകൂറിലാണ് സംഭവം.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണം തുടരുകയാണ്. രാവിലെ ഫോണിൽ സംസാരിച്ചപ്പോൾ ചിരാഗ് സന്തോഷവാനാണെന്ന് ചിരാഗ് ആൻ്റിലിൻ്റെ സഹോദരൻ റോണിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിരാഗ് പിന്നീട് എവിടെയോ പോകാനായി ഓഡി എടുത്തു. അപ്പോഴാണ് വെടിയേറ്റ് മരിച്ചത്.

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊലപ്പെട്ടു
സൽമാന്റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com