മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ: ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം
മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ: ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

തെഹ്റാൻ: ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്.

'ഹെലിബോൺ ഓപ്പറേഷൻ' നടത്തി സെപാ നേവി സ്‌പെഷ്യൽ ഫോഴ്‌സാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ പിടിച്ചെടുത്തത്. നിലവിൽ കപ്പൽ പ്രദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഒരു ഹെലികോപ്റ്ററിൽ നിന്ന് കണ്ടെയ്നർ കപ്പലിലേക്ക് മൂന്ന് വ്യക്തികൾ വേ​ഗത്തിൽ കയറി പോകുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുവെന്ന് സുരക്ഷാ സ്ഥാപനമായ ആംബ്രെയാണ് അറിയിച്ചത്. ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ നേരത്തെ ഈ ബോർഡിംഗ് രീതി ഉപയോഗിച്ചിരുന്നുവെന്നും ആംബ്രെ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com