യുകെയിലേയ്ക്കുള്ള ഫാമിലി വിസ ഇനി പൊള്ളിക്കും; ഇന്ത്യക്കാരെ ഇതെങ്ങനെ ബാ​ധിക്കും?

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ ഏകദേശം 50% ആളുകളുടെ വാർഷിക വരുമാനം 2022-ൽ 39,000 പൗണ്ടിൽ താഴെയായിരുന്നു.
യുകെയിലേയ്ക്കുള്ള ഫാമിലി വിസ ഇനി പൊള്ളിക്കും; ഇന്ത്യക്കാരെ ഇതെങ്ങനെ ബാ​ധിക്കും?

ന്യു‍ഡൽഹി: ഇമിഗ്രേഷൻ തോത് കുറയ്ക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ പദ്ധതികളുടെ ഭാഗമായി കുടുംബത്തിന് വിസ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി ബ്രിട്ടൻ വർദ്ധിപ്പിച്ചു. ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നുമുള്ള ആശ്രിതർക്ക് അനുവദിക്കുന്ന വിസകളിലാണ് ഈ മാറ്റം. കുടിയേറ്റത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രവണത ശരിയാണെന്ന് അടയാളപ്പെടുത്തുന്ന നിലയിലാണ് ഈ മാറ്റം. ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമാണ് ബ്രിട്ടനിലേയ്ക്ക് ഏറ്റവും ഫാമിലി വിസ അനുവദിക്കപ്പെടുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ നടപടി.

കുടുംബത്തെ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ മിനിമം വരുമാനം ഗണ്യമായി ഉയർത്തിയതാണ് ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇനി മുതൽ 29,000 പൗണ്ടിൽ താഴെ വരുമാനമുള്ള ഇന്ത്യൻ കുടിയേറ്റക്കാർക്ക് കുടുംബാംഗങ്ങളുടെ വിസ സ്പോൺസർ ചെയ്യാൻ കഴിയില്ല. നിലവിലെ വരുമാന മാനദണ്ഡമായ 18,600 പൗണ്ടിൽ നിന്ന് 55% വർദ്ധനവാണ് വരുത്തിയിരുക്കുന്നത്. അടുത്ത വർഷം ആദ്യം ഈ ബെഞ്ച്മാർക്ക് 38,700 പൗണ്ടായി ഉയരുകയും ചെയ്യും.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ ഏകദേശം 50% ആളുകളുടെ വാർഷിക വരുമാനം 2022-ൽ 39,000 പൗണ്ടിൽ താഴെയായിരുന്നു. യുകെയിലുള്ള പല ഭാ​ഗങ്ങളിലും ഇന്ത്യക്കാരുടെ സ്വാധീനം വളരെ കൂടുതലാണ്.

പഠനവുമായി ബന്ധപ്പെട്ടും ജോലിക്കാർക്കായും നിരവധി ഇന്ത്യക്കാർ യുകെയിൽ എത്തുന്നുണ്ട്. നൈപുണ്യമുള്ള തൊഴിൽ വിസകളിൽ കൂടുതൽ പേർ ഇന്ത്യക്കാരായിരുന്നു. നെഴ്സുമാരും ആരോഗ്യപരിചരണ ജീവനക്കാരുമാണ് ഇന്ത്യൻ കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും. ഇന്ത്യക്കാർക്ക് അനുവദിച്ച ഇത്തരം വിസകളുടെ എണ്ണം 2021-22ൽ 13,380 ആയിരുന്നത് 2022-23ൽ 63 ശതമാനം വർധിച്ച് 21,837 ആയി മാറി.

ബ്രിട്ടനിൽ തൊഴിൽ വിസ നൽകിയവരിൽ 38 ശതമാനവും ഇന്ത്യക്കാരാണെന്നാണ് യുകെ ഹോം ഓഫീസ് ഡാറ്റ കാണിക്കുന്നത്. നൈജീരിയൻ, സിംബാബ്‌വെ പൗരന്മാർ യഥാക്രമം 17 ശതമാനവും, ഒൻപത് ശതമാനവുമാണ്. ഈ പശ്ചാത്തലത്തിലാണ് ഫാമിലി വിസ നിയമങ്ങളിൽ അടുത്തിടെ വന്ന മാറ്റങ്ങൾ പല ഇന്ത്യൻ തൊഴിലാളികളെയും വലയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നത്. ഇവരെ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com