ആശങ്കക്ക് അവസാനം; അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

ഏപ്രില്‍ എട്ടിനാണ് ഇഷികയെ കാണതാകുന്നത്
ആശങ്കക്ക് അവസാനം; അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

ടെക്‌സാസ്: ടെക്സാസില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇഷിക താക്കോറിനെയാണ് കണ്ടെത്തിയത്. അമേരിക്കയുടെ 11 ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ശേഷം യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടയിലായിരുന്നു ഇഷികയുടെ തിരോധാനം.

കഴിഞ്ഞ മാസം മുതല്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുള്‍ അര്‍ഫത്ത് എന്ന 25 കാരനെ ചൊവ്വാഴ്ച ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഏപ്രില്‍ എട്ടിന് ഇഷികയെ കാണതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയതെന്ന് ടെക്സസിലെ ഫ്രിസ്‌കോ പൊലീസ് അറിയിച്ചു.

ബ്രൗണ്‍വുഡ് ഡ്രൈവിലെ വീട്ടില്‍ നിന്നാണ് ഇഷികയെ കാണായാതത്. കറുത്ത നീളന്‍ കൈ ഷര്‍ട്ടും ചുവപ്പ്/പച്ച പൈജാമ പാന്റുമാണ് കാണാതായപ്പോള്‍ ഇഷിക ധരിച്ചിരുന്ന വസ്ത്രം. ഈ വിവരങ്ങളും ഇഷികയുടെ ചിത്രവും പൊലീസ് സമൂഹ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്തു. ഇത് ഇവരെ കണ്ടെത്താന്‍ സഹായകമായതായി പൊലീസ് അറിയിച്ചു. യുഎസിലെ ഇന്ത്യന്‍, ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ഇഷികയുടെ കേസ്. അതിനാല്‍ ഇഷികയെ കണ്ടത്താന്‍ കഴിഞ്ഞതില്‍ തീര്‍ത്തും സന്തുഷ്ടരാണെന്ന് ഫ്രിസ്‌കോ പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com