പറക്കുന്നതിനിടെ വിമാനത്തിന്റെ 'എഞ്ചിന്‍മൂടി' അടർന്നു വീണു; ബോയിങ് വിമാനങ്ങൾക്ക് തകരാറുകൾ പതിവ്

അപകടങ്ങള്‍ ആവര്‍ത്തിച്ച് അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്
പറക്കുന്നതിനിടെ വിമാനത്തിന്റെ 'എഞ്ചിന്‍മൂടി' അടർന്നു വീണു; ബോയിങ് വിമാനങ്ങൾക്ക് തകരാറുകൾ പതിവ്

ലോസ് ആഞ്ജലസ്: യു എസിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ബോയിങ് വിമാനത്തിന്റെ എഞ്ചിന്‍മൂടി അടർന്നു വീണു. വിമാനത്തിന്റെ ചിറകിൽ തട്ടിയാണ് എഞ്ചിന്‍ അടർന്നു വീണത്.

ഞായറാഴ്ച ഹൂസ്റ്റണിലേക്കു പുറപ്പെട്ട സൗത്ത്‌വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എഞ്ചിന്‍മൂടിയാണ് തകർന്നത്. ഇതേത്തുടർന്ന് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനം 10,300 അടി വരെ ഉയര്‍ന്നശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറുകൾക്കു ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഹൂസ്റ്റണിലേക്ക് അയച്ചു.

പറക്കുന്നതിനിടെ വിമാനത്തിന്റെ 'എഞ്ചിന്‍മൂടി' അടർന്നു വീണു; ബോയിങ് വിമാനങ്ങൾക്ക് തകരാറുകൾ പതിവ്
ലിംഗമാറ്റ ശസ്ത്രക്രിയ മനുഷ്യന്‍റെ അന്തസ്സിന് കടുത്ത ഭീഷണി: വത്തിക്കാൻ

ബോയിങ് വിമാനങ്ങൾക്ക് തകരാറുണ്ടാകുന്നത് ഈയിടെയായി പതിവാണ് എന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ അലാസ്ക എയർലൈൻസിന്റെ ബോയിങ് 737 മാക്സ് 9 വിമാനത്തിന്റെ പാളി പറക്കുന്നതിനിടെ അടർന്നു വീണത് ഏറെ ഗുരുതരമായ സംഭവം ആയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com