ന്യൂസിലാൻഡ് തൊഴിൽ വിസകൾ കർശനമാക്കുന്നു

ഏകദേശം 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ, പകർച്ചവ്യാധി അവസാനിച്ചതിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി, കഴിഞ്ഞ വർഷം പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്ക ഉയർത്തി
ന്യൂസിലാൻഡ് തൊഴിൽ വിസകൾ കർശനമാക്കുന്നു

ന്യൂസിലാൻഡ് : കഴിഞ്ഞ വർഷത്തെ റെക്കോഡ് മൈഗ്രേഷന് ശേഷം തൊഴിൽ വിസ പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്തുകയാണ് ന്യൂസിലാൻഡ്. കുറഞ്ഞ നൈപുണ്യമുള്ള ജോലികൾക്കും ഇംഗ്ലീഷ് ഭാഷായിൽ പ്രാവീണ്യം ആവശ്യമാക്കുക തൊഴിലുടമകളുടെ വിസകൾക്ക് മിനിമം പ്രവർത്തി പരിചയ പരിധി നിശ്ചയിക്കുക തുടങ്ങിയ നടപടികൾ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് പരമാവധി തുടർച്ചയായ താമസം അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറയ്ക്കും. സെക്കൻഡറി അധ്യാപകരെപ്പോലെ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു

4 5 ലെവലുകളിൽ കുറഞ്ഞ ജോലികൾക്ക് എത്തുന്നവർക്ക് ഇംഗ്ലീഷ് ഭാഷായിലെ പ്രാവീണ്യം എന്നിവയും പ്രവർത്തി പരിചയവും ആവശ്യമാണ് കഴിഞ്ഞ വർഷം, ഏകദേശം 173,000 ആളുകൾ ന്യൂസിലൻഡിലേക്ക് കുടിയേറിയതായി ഒരു റെക്കോഡ് പ്രസ്താവനയിൽ പറയുന്നു. ഏകദേശം 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ, പകർച്ചവ്യാധി അവസാനിച്ചതിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി, കഴിഞ്ഞ വർഷം പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്ക ഉയർത്തി.

ഏകദേശം 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ, പകർച്ചവ്യാധി അവസാനിച്ചതിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി, കഴിഞ്ഞ വർഷം പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്ക ഉയർത്തി. കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം കണ്ട അയൽരാജ്യമായ ഓസ്‌ട്രേലിയ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നും പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com