അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍

ഈ വര്‍ഷത്തെ പത്താമത്തെ സംഭവം
അമേരിക്കയില്‍ ഒരു  ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍

വാഷിങ്ങ്ടണ്‍: വീണ്ടും മറ്റൊരു വിദ്യാര്‍ഥിനിയെ കൂടി അമേരിക്കയിലെ ഓഹായോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മരണകാരണം അന്വേഷിച്ച് വരികയാണ്. ഈ വര്‍ഷം പത്താമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയെയാണ് അമേരിക്കയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് വെള്ളിയാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒഹിയോയിലുള്ള ഉമ സത്യസായ് ഗദ്ദെയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ആശങ്കയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും ഇന്ത്യന്‍ എംബസ്സി അധികൃതരും ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. 150 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥി സംഘടനകളും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com