ന്യൂയോർക്ക് നഗരത്തിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

ഭൂചലനത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലും നഗരത്തിലുടനീളമുള്ള കെട്ടിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു
ന്യൂയോർക്ക് നഗരത്തിൽ  ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അമേരിക്കൻ സമയം രാവിലെ 10.23നാണ് നഗരത്തെ ആശങ്കയിലാഴ്ത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലും നഗരത്തിലുടനീളമുള്ള കെട്ടിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ തെരുവിൽ ഇറങ്ങി നിന്നതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ നഗരത്തിലുടനീളം സൈറണുകള്‍ മുഴക്കിയിരുന്നു. ഭൂകമ്പത്തെക്കുറിച്ച് മേയര്‍ എറിക് ആഡംസിനെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫാബിന്‍ ലെവി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും, എന്തെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് വിലയിരുത്തി വരികയാണെന്നും ഫാബിന്‍ ലെവി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com