അറുപതുകാരൻ്റെ അറസ്റ്റിലേക്ക് നയിച്ചത് ച്യൂയിങ്ഗത്തിൽ നിന്നുള്ള ഡിഎൻഎ; ചുരുളഴിഞ്ഞത് 1980ലെ കൊലപാതകം

19കാരിയായ ബാർബറ ടക്കറെന്ന വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറുപതുകാരനായ റോബർട്ട് പ്ലിംപ്ടൺ എന്നയാളെ അറസ്റ്റ് ചെയതു
അറുപതുകാരൻ്റെ അറസ്റ്റിലേക്ക് നയിച്ചത് ച്യൂയിങ്ഗത്തിൽ നിന്നുള്ള ഡിഎൻഎ; ചുരുളഴിഞ്ഞത് 1980ലെ കൊലപാതകം

1980ൽ യുഎസില്‍ കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൻ്റെ ചുരുളഴിച്ചത് ച്യൂയിം​ഗം. 19കാരിയായ ബാർബറ ടക്കറെന്ന വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുഎസിലെ ഒറിഗോണിൽ നിന്നുള്ള അറുപതുകാരനായ റോബർട്ട് പ്ലിംപ്ടൺ എന്നയാളെ അറസ്റ്റ് ചെയതു. വിനയായത് പ്രതി ചവച്ച് തുപ്പിയ ച്യൂയിങ്ഗത്തിലെ ഡിഎൻഎ. പെൺകുട്ടിയുടെ യോനിയിൽ നിന്ന് ശേഖരിച്ച സ്രവത്തിൻ്റെ ഡിഎൻഎയും ച്യൂയിങ്ഗത്തിലെ ഡിഎൻഎയും ഒന്നാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ഈ കേസ് എങ്ങനെ റോബർട്ടിലേക്ക് എത്തിയെന്നതിനെ കുറിച്ച് ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

യുഎസ് മൗണ്ട് ഹുഡ് കമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ബാർബറ ടക്കർ എന്ന പെൺകുട്ടി. 1980 ജനുവരി 15-ന് രാവിലെ കോളേജിലെത്തിയ ബാർബറയെ, പ്ലംപ്ടൺ ക്യാപസിലെ പാർക്കിംങ് ഏരിയക്ക് സമീപം തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കോളേജിലെത്തിയ വിദ്യാ‍ർത്ഥികൾ കണ്ടത് ബാർബറയുടെ മൃതദേഹമായിരുന്നു. കെയ്ൻ റോഡിനും സ്കൂൾ പാർക്കിംഗ് സ്ഥലത്തിനും ഇടയിലുള്ള വനപ്രദേശത്താണ് ടക്കറുടെ മൃതദേഹം കണ്ടെത്തിയത്.

കേസിൽ അന്വേഷണം നടന്നുവെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അന്വേഷണത്തിനിടയിൽ പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പ്ലംപ്ടൺ വായിലുണ്ടായിരുന്ന ച്യൂയിങ്ഗം നിലത്തേക്ക് തുപ്പിയിരുന്നു. സംഭവസ്ഥലത്ത് നിന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ അത് കണ്ടെത്തുകയും ഒറിഗൺ സ്റ്റേറ്റ് പൊലീസ് ക്രൈം ലാബിൽ പരിശോധിനക്കയക്കുകയും ചെയ്തു. പരിശോധനയിൽ കണ്ടെത്തിയ ഡിഎൻഎയും വിദ്യാർത്ഥിനിയുടെ യോനിയിൽ നിന്ന് ശേഖരിച്ച സ്രവത്തിൻ്റെ ഡിഎൻഎയും ഒന്നായതിനു പിന്നാലെയാണ് പ്രതി പിടിയിലായത്.

വർഷങ്ങൾക്കിപ്പുറം 2000ത്തിൽ ടക്കറിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തുകയും ആ സമയത്ത് ടക്കറുടെ യോനിയിൽ നിന്ന് ശേഖരിച്ച സ്രവം ഒറിഗൺ സ്റ്റേറ്റ് പൊലീസ് ക്രൈം ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ശേഷം പരിശോധനയിൽ സ്രവത്തിൽ‌ നിന്ന് ഡിഎൻഎ കണ്ടെത്തി. ച്യൂയിങ്ഗത്തിലെയും സ്രവത്തിലേയും ഡിഎൻഎ ഒന്നായിരുന്നു. റോബർട്ട് പ്ലംപ്ടൺിൻ്റേതായിരുന്നു ആ ഡിഎൻഎ. പിന്നീട് അന്വേഷണം പ്ലംപ്ടണിലേക്ക് നീങ്ങി.

2021 ജൂൺ 8-ന് പ്ലിംപ്ടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മൾട്ടിനോമാ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചു. പിന്നീട് കേസിൽ വിചാരണ നടത്തി. കേസുമായി 2024 ഫെബ്രുവരി 26 മുതൽ മാർച്ച് 15 വരെ കേസ് മുന്നോട്ട് പോയി. ജഡ്ജി ആമി ബാജിയ് വിധി പ്രഖ്യാപിച്ചു.പ്ലിംപ്ടൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജൂൺ 21 നാണ് കേസിൽ ശിക്ഷവിധിക്കുക. അതുവരെ പ്ലിംപ്ടൺ മൾട്ട്‌നോമ കൗണ്ടിയിൽ കസ്റ്റഡിയിൽ തുടരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com