മദ്യപിച്ച് വിമാനം പറത്താൻ എത്തി; പൈലറ്റിന് 10 മാസം തടവ് ശിക്ഷ

ബ്രീത്ത് പരിശോധനയില്‍ പിടിക്കപ്പടുകയായിരുന്നു. റസലിന്റെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോള്‍ നിയപരമായ പരിധിയിലേറെ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു
മദ്യപിച്ച് വിമാനം പറത്താൻ എത്തി; പൈലറ്റിന് 10 മാസം തടവ് ശിക്ഷ

ലണ്ടന്‍: വിമനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10മാസം തടവ് ശിക്ഷ. ബോയിങ് 767 വിമാനത്തിന്റെ പൈലറ്റ് വോറന്‍സ് റസലിന് (63)ആണ് തടവ് ശിക്ഷയ്ക്ക് വിധേയനായത്. സ്‌കോട്ട്‌ലാന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍ വിമാനം പറത്താന്‍ എത്തിയ പൈലറ്റാണ് മദ്യപിച്ചെത്തിയത്. 2023 ജൂണില്‍ നടന്ന സംഭവത്തിൽ 2024 മാർച്ച് 19നാണ് ശിക്ഷ പ്രഖ്യാപിച്ചത്.

പൈലറ്റ് യൂണിഫോമുമായി പ്രതി എയർപോർട്ടിലെ ബാഗേജ് കൺട്രോൾ ഏരിയയിൽ എത്തി. തുടർന്ന്, പൈലറ്റ് അവരുടെ ബാഗ് ഒരു ട്രേയിൽ വയ്ക്കുകയും ഒരു സ്ക്രീനിംഗിനായി എക്സ്-റേയ്ക്ക് അയച്ചു. തുട‍ർന്നാണ് പൈലറ്റിന്റെ കയ്യിലുള്ള ബാഗില്‍ നിന്ന് രണ്ട് മദ്യ കുപ്പി സുരക്ഷ സേന കണ്ടെത്തിയത്. വിമാനം പുറപ്പെടാന്‍ 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളിലെത്തിയപ്പോഴാണ് സംഭവം. ബ്രീത്ത് പരിശോധനയില്‍ പിടിക്കപ്പടുകയായിരുന്നു. റാസലിന്റെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോള്‍ നിയപരമായ പരിധിയിലേറെ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. 100 ​​മില്ലിലിറ്റർ രക്തത്തിൽ 49 മില്ലിഗ്രാമിൽ കുറയാത്ത ആൽക്കഹോൾ ഉണ്ടെന്നും നിയമപരമായ പരിധി 20 മില്ലിഗ്രാമാണെന്നും കോടതി പ്രസ്താവനയിൽ പറയുന്നു.

മദ്യപാനത്തിന് റസലിന് ലഭിക്കുന്ന ചികിത്സയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൈലറ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. പൈലറ്റിന്റെ പെരുമാറ്റം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെയും ജീവനക്കാരുടേയും ജീവനില്‍ അശ്രദ്ധ കാണിച്ചു. നൂറുകണക്കിന് ആളുകളുടെ ജീവനായിരുന്നു പൈലറ്റില്‍ കയ്യിലുണ്ടായിരുന്നതെന്നും കോടതി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com