2014-2023, ഏറ്റവും ചൂടേറിയ കാലം; യുഎൻ റിപ്പോർട്ട് ഇങ്ങനെ

ലോകം അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസ്
2014-2023, ഏറ്റവും ചൂടേറിയ കാലം; യുഎൻ റിപ്പോർട്ട് ഇങ്ങനെ

ജനീവ: ആഗോള താപം റെക്കോർഡുകളും തകർത്തുകൊണ്ടെത്തിയ വർഷമായിരുന്നു 2023. യുഎൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2014 മുതൽ 2024 വരെയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2023-ൽ ഉഷ്ണതരംഗങ്ങൾ സമുദ്രങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും മഞ്ഞുരുകലും റെക്കോർഡിലാണ് എത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമാണ് 2023 എന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ അവരുടെ വാർഷിക കാലാവസ്ഥാ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്.

ലോകം അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിലൂടെ വളരെ പെട്ടന്ന് തന്നെ ഭൂമിയിൽ മാറ്റങ്ങൾ പ്രകടമാകുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഉപരിതലത്തിലുള്ള ശരാശരി താപനില 1.45 ഡിഗ്രി സെൽഷ്യസായിരുന്നുവെന്നാണ് ഡബ്ല്യുഎംഒയുടെ റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം ലോകം റെഡ് അലർട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം താപനില പരിധിയേക്കാൾ വളരെ കൂടുതലായിരുന്നു. ഇതിന്റെ ഭാഗമായി സംഭവിച്ച സമുദ്ര നിരപ്പിലുണ്ടായ അസാധാരണ ചൂട്, അൻ്റാർട്ടിക്കയിലെ മഞ്ഞുരുകൽ തുടങ്ങിയ ആശങ്കകൾ സൃഷ്ടിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

2023 അവസാനത്തോടെ, സമുദ്രത്തിൻ്റെ 90 ശതമാനത്തിലേറെയും ചൂട് തരംഗം അനുഭവപ്പെട്ടതായി ഡബ്ല്യുഎംഒ വ്യക്തമാക്കി. ഇത് സമുദ്രത്തിനുള്ളിലെ ആവാസവ്യവസ്ഥകൾക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകി. അതേസമയം, 1950-ന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുരുകൽ ഉണ്ടായി. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായിരുന്നു തീവ്രത കൂടുതല്‍. അൻ്റാർട്ടിക്കയുടെ ഹിമ വിസ്തൃതിയ്ക്കും ഭീകരമായ നിലയിൽ കുറവ് സംഭവിച്ചതായും ഡബ്ല്യുഎംഒ ചൂണ്ടിക്കാട്ടി.

ആളുകളുടെ ജീവിത രീതിയിലുണ്ടായ മാറ്റങ്ങളും വലുതാണ്. ലോകത്ത് ഭക്ഷ്യസുരക്ഷയില്ലാത്തവരുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചു. കൊവിഡിന് മുൻപ് 149 ദശലക്ഷം ആളുകൾ എന്ന കണക്കിൽ നിന്ന് 2023 അവസാനമായപ്പോഴേക്കും 333 ദശലക്ഷമായി ഉയർന്നു.

എന്നാൽ യുഎന്നിൻ്റെ കാലാവസ്ഥാ ഏജൻസി, പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിലുള്ള (renewable energy generation) പ്രതീക്ഷകൾ പങ്കുവെച്ചു. കഴിഞ്ഞ വർഷം, പുനരുപയോഗ ഊർജ ഉൽപാദന ശേഷിയിൽ നിന്ന് (പ്രധാനമായും സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി എന്നിവയിൽ നിന്ന്) 2022 മുതൽ ഏകദേശം 50 ശതമാനം എന്ന വർദ്ധനവ് ശുഭ സൂചനയായിരുന്നു.

ഇത് പുതിയ കണ്ടെത്തലുകളുടെ മാറ്റങ്ങളാണെന്ന് അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേർത്തു. ഭൂമിയിൽ ദീർഘകാലമായി ഉണ്ടാകുന്ന താപനില വർദ്ധനവ് 1.5 സെൽഷ്യൻ എന്ന പരിധിക്ക് താഴെയായി നിലനിർത്താനും ഏറ്റവും മോശമായ കാലാവസ്ഥാ എന്ന അരാജകത്വം ഒഴിവാക്കാനും ലോകത്തിന് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com