ഞാന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലുണ്ടാക്കും; മുന്നറിയിപ്പുമായി ട്രംപ്

ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്
ഞാന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലുണ്ടാക്കും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: നവംബറിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്തിനെക്കുറിച്ചാണെന്ന് വ്യക്തമായിട്ടില്ല.

മെക്‌സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗമെന്നതും ശ്രദ്ധേയമാണ്. 'രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക.

അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ അവർക്ക് ആ കാറുകൾ വിൽക്കാൻ കഴിയില്ല,' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജോ ബൈഡൻ "ഏറ്റവും മോശം" പ്രസിഡൻ്റാണെന്നും ട്രംപ് ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com