കുർത്തയിൽ അറബി അക്ഷരങ്ങൾ; ഖുറാൻ വചനങ്ങളെന്ന് തെറ്റിദ്ദരിച്ച് പാകിസ്താനിൽ യുവതിക്ക് ആൾക്കൂട്ട ആക്രമണം

ആൾക്കൂട്ടം യുവതിയെ വളയുകയും കുർത്ത അഴിച്ചുമാറ്റാൻ ആവശ്യപ്പെടും ചെയ്തു
കുർത്തയിൽ അറബി അക്ഷരങ്ങൾ; ഖുറാൻ വചനങ്ങളെന്ന് തെറ്റിദ്ദരിച്ച് പാകിസ്താനിൽ യുവതിക്ക് ആൾക്കൂട്ട ആക്രമണം

ഇസ്ലാമാബാദ്: അറബി വാക്കുകൾ പ്രിന്റ് ചെയ്ത വസ്ത്രം ധരിച്ചതിന്റെ പേരിൽ പാകിസ്താനിൽ യുവതിക്ക് ആൾക്കൂട്ട മർദ്ദനം. ദൈവ നിന്ദ നടത്തിയെന്നാരോപിച്ചായിരുന്നു യുവതിക്ക് മർദ്ദനമേറ്റത് അറബിക് അക്ഷരങ്ങൾ പ്രിന്റ് ചെയ്ത കുർത്ത ധരിച്ച് ഭർത്താവിനൊപ്പം ലാഹോറിലെ ഒരു റെസ്റ്റോറന്റിലെത്തിയ യുവതിയെ ഒരു കൂട്ടം ആളുകൾ‌ ചേർന്ന് മർദ്ദിക്കുകയായിരുന്നു. വസ്ത്രത്തിലുള്ളത് ഖുറാൻ വചനങ്ങളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം. ആളുകൾ യുവതിയോട് വസ്ത്രം അഴിക്കാൻ പറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെ പൊലീസിനെ വിവരമാറിയിക്കുകയും പൊലീസ് എത്തി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ഇവർക്കെതിരെ ആളുകൾ മോശം വാക്കുകൾ ഉപയോഗിക്കുകയും ഈ സമയം ഇവർ മുഖം മറച്ച് പൊലീസിനൊപ്പം പോവുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മാത്രമല്ല, റെസ്റ്റോറന്റിൽ കൂടി നിന്ന ആൾക്കൂട്ടത്തെ നിയന്ത്രിച്ച് യുവതിയെ പുറത്തെത്തിച്ച വനിതാ ഓഫീസറെയും പൊലീസ് സേന പ്രശംസിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതി പിന്നീട് മാപ്പ് പറഞ്ഞു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ താൻ ഉദ്ദേശിച്ചതല്ലെന്നും മനോഹരമായ ഡിസൈനായി തോന്നിയതുകൊണ്ടാണ് ഈ കുർത്ത വാങ്ങിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com