ഇമ്രാന്‍ ഖാന് 14 വര്‍ഷം ജയില്‍ ശിക്ഷ

പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിന് എട്ട് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇമ്രാന്‍ ഖാന് എതിരായ വിധി
ഇമ്രാന്‍ ഖാന് 14 വര്‍ഷം ജയില്‍ ശിക്ഷ

ഇസ്ലാമാബാദ്: തോഷകാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷം ജയില്‍ ശിക്ഷ. റാവല്‍പിണ്ടി അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് വിധി. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീവിയ്ക്കും കോടതി സമാന ശിക്ഷ നല്‍കി. പൊതുസ്ഥാനമാനങ്ങള്‍ വഹിക്കുന്നതിനും ഇരുവര്‍ക്കും 10 വര്‍ഷത്തേക്ക് വിലക്കുണ്ട്. 787 ലക്ഷം പിഴയും ഇരുവരും അടക്കണം.

ഇമ്രാന്‍ ഖാന് 14 വര്‍ഷം ജയില്‍ ശിക്ഷ
ബജറ്റ് സമ്മേളനത്തിന് തുടക്കം; നാരീശക്തിയുടെ ഉത്സവമെന്ന് പ്രധാനമന്ത്രി

പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിന് എട്ട് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇമ്രാന്‍ ഖാന് എതിരായ വിധി. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ഇന്നലെയാണ് ഇമ്രാന്‍ ഖാന്‍ പത്ത് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് മറ്റൊരു കനത്ത ശിക്ഷാവിധി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com