300 കാർ, സ്വകാര്യ സൈന്യം,ജെറ്റ് മലേഷ്യയുടെ പുതിയ തലവ​ന്റെ അവിശ്വസനീയമായ സമ്പാദ്യം

അഡോൾഫ് ഹിറ്റ്‌ലർ സമ്മാനിച്ചതായി കരുതപ്പെടുന്ന 300-ലധികം ആഡംബര കാറുകളുടെ ശേഖരവും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്
300 കാർ, സ്വകാര്യ സൈന്യം,ജെറ്റ്  മലേഷ്യയുടെ പുതിയ തലവ​ന്റെ അവിശ്വസനീയമായ സമ്പാദ്യം

ക്വാലലംപൂര്‍: മലേഷ്യൻ സിംഹാസനത്തിൽ ഇരിപ്പുറപ്പിക്കാൻ തയ്യാറെടുക്കുന്ന 65കാരനായ ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ ശ്രദ്ധേയനാകുന്നത് അദ്ദേഹത്തിൻ്റെ അളവില്ലാത്ത സമ്പത്തിൻ്റെ കൂടി പേരിലാണ്. ബ്ലൂംബെർഗി​ന്റെ കണക്കനുസരിച്ച് രാജ കുടുംബത്തിൻ്റെ സമ്പത്ത് 5.7 ബില്യൺ ഡോളറാണ്. എന്നാൽ സുൽത്താൻ ഇബ്രാഹിമിൻ്റെ സമ്പത്തിൻ്റെ യഥാർത്ഥ വ്യാപ്തി അതിനപ്പുറമാണെന്നാണ് കരുതപ്പെടുന്നത്.

സുൽത്താൻ ഇബ്രാഹിമിൻ്റെ സാമ്പത്തിക സ്രോതസ് പ്രധാനമായും റിയൽ എസ്റ്റേറ്റ്, ഖനനം, ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ തുടങ്ങിയവയാണ്. അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ ഇസ്താന ബുക്കിറ്റ് സെറീൻ അദ്ദേഹത്തിൻ്റെ കുടുംബ സമ്പത്തായി കണക്കാക്കുന്നു. അഡോൾഫ് ഹിറ്റ്‌ലർ സമ്മാനിച്ചതായി കരുതപ്പെടുന്ന 300-ലധികം ആഡംബര കാറുകളുടെ ശേഖരവും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

അതേസമയം സ്വർണ്ണവും നീലയും നിറത്തിലുള്ള ബോയിംഗ് 737 ഉൾപ്പെടെയുള്ള സ്വകാര്യ ജെറ്റ് വിമാനങ്ങളും കുടുംബത്തിനായുള്ള സ്വകാര്യ സൈന്യവും ഇദ്ദേഹത്തി​ന്റെ സ്വത്തി​ന്റെ വൈപുല്യത്തെ വ്യക്തമാക്കുന്നു. മലേഷ്യയിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളിൽ ഒന്നായ യു മൊബൈലിലെ 24% ഓഹരിയും സ്വകാര്യ, പൊതു കമ്പനികളിലായുള്ള 588 മില്യൺ ഡോളറിൻ്റെ നിക്ഷേപവും കൂടി ചേരുന്നതാണ് സുൽത്താൻ ഇബ്രാഹിമിൻ്റെ സമ്പത്തിൻ്റെ യഥാർത്ഥ വ്യാപ്തി.

കൂടാതെ സിംഗപ്പൂരിൽ ബൊട്ടാണിക് ഗാർഡനിനോട് ചേർന്നുള്ള ടൈർസാൽ പാർക്ക് ഉൾപ്പെടെ 4 ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമിയും അദ്ദേഹത്തിനുണ്ട്. സുൽത്താൻ്റെ നിക്ഷേപത്തി​ന്റെ പോർട്ട്‌ഫോളിയോ 1.1 ബില്യൺ ഡോളറാണ്. ഷെയർ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവയിൽ നിന്നുള്ള ഗണ്യമായ വരുമാനവും അദ്ദേഹത്തിനുണ്ട്.

തൻ്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി സുൽത്താൻ ഇബ്രാഹിമി​ന്റെ സമ്പത്ത് നിലനിൽക്കുമ്പോൾ മലേഷ്യയുടെ വികസനത്തിൽ അവ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തി​ന്റെ സിംഗപ്പൂർ നേതൃത്വവുമായുള്ള ബന്ധവും പ്രമുഖ ചൈനീസ് ഡെവലപ്പർമാരുമായുള്ള ബിസിനസ് ബന്ധവും മലേഷ്യയുടെ ആഭ്യന്തര, വിദേശ നയങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com