'പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കില്ല'; മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി

ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് പരിക്ക്
'പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കില്ല'; മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി

ഡല്‍ഹി: മാലദ്വീപ് പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) ഭരണകക്ഷി എംപിമാർ പ്രതിപക്ഷ എംപിമാരെ പാർലമെൻ്ററി ചേംബറിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. നിരവധി പാർലമെൻ്റ് അംഗങ്ങൾക്ക് പരിക്കേറ്റു.

പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത 4 മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിക്കുകയായിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇതിനെ ചൊല്ലി പാർലമെൻ്റിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com