റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു; 65 പേര്‍ കൊല്ലപ്പെട്ടു

വിമാനം അപകടത്തില്‍പ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല.
റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു; 65 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണ്. റഷ്യ - യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായത്. വിമാന ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 65 പേരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല.

യുദ്ധത്തിനിടെ റഷ്യ പിടികൂടിയ 56 ഉക്രൈയിന്‍ സൈനികരും ആറ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അപകടത്തില്‍പ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമല്ല.

സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം വലിയ സ്‌ഫോടന ശബ്ദത്തോടെ താഴേക്കു പതിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com