ചന്ദ്രനിൽ ജപ്പാന്റെ സേഫ് ലാൻഡിങ്; വിജയം ഉറപ്പിക്കാൻ കാത്തിരിപ്പ്

ചന്ദ്രനിൽ ജപ്പാന്റെ സേഫ് ലാൻഡിങ്; വിജയം ഉറപ്പിക്കാൻ കാത്തിരിപ്പ്

ലാൻഡിങ്ങിന് ശേഷം പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചില്ല

ന്യൂഡൽഹി: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. ജപ്പാന്റെ ചാന്ദ്ര ദൗത്യമായ സ്ലിം ചന്ദ്രനിലിറങ്ങി. വിജയം ഉറപ്പിക്കാനായി സിഗ്നലിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ലാൻഡിങ്ങിന് ശേഷം പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചില്ല. ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയത്.

അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ഈ നേട്ടം കൈവരിച്ചത്. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെ സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്ലിം) പേടകം "മൂൺ സ്‌നൈപ്പർ" എന്നാണ് അറിയപ്പെടുന്നത്. സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് എ​ച്ച്-​ഐഐഎ 202 റോ​ക്ക​റ്റി​ൽ ‘സ്ലിം' ബഹിരാകാശത്തേക്ക് കു​തി​ച്ചു​യ​ർ​ന്ന​ത്. ഏകദേശം 832 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്. ഐഎസ്ആർഒയ്ക്കൊപ്പമാണ് ജപ്പാന്റെ അടുത്ത ദൗത്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com