സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്നു; 11 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു

ഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍
സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്നു; 11 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു

ഹരാരെ: സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്‌വിങ് ഖനിയിലാണ് അപകടമുണ്ടായത്. ഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുകളുണ്ടെന്ന് സിംബാബ്‌വെ ഖനി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ പുറത്തെത്തിക്കാൻ രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചതായി ഖനി ഉടമകളായ മെറ്റലോണ്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. യാതൊരു സുരക്ഷാ നടപടികളുമില്ലാതെയാണ് തൊഴിലാളികൾ ഖനികളിൽ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്നു; 11 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു
കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്ന് ജീവനക്കാരെ മോചിപ്പിച്ചു; എല്ലാവരും സുരക്ഷിതർ

മുമ്പും സിംബാബ്‌വെയിൽ ഇത്തരത്തിൽ ഖനി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30-ന് സിംബാബ്‌വേയിലെ ചെഗുടുവിലുള്ള ബേ ഹോഴ്‌സ് ഖനിയില്‍ ഉണ്ടായ അപകടത്തില്‍ ഒമ്പതുപേർക്കാണ് ജീവൻ നഷ്ടമായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com