ജപ്പാനിൽ ശക്തമായ ഭൂചലനം; തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
ജപ്പാനിൽ ശക്തമായ ഭൂചലനം; തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇഷികാവ, നിഗറ്റ, ടോയാമ എന്നിവിടങ്ങളിൽ ശക്തമായ തിരയടിക്കുന്നു. അഞ്ച് മീറ്ററോളം ഉയരത്തിൽ തിരയടിച്ചെന്നാണ് റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ തങ്ങളുടെ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി. ജപ്പാനിൽ തുടർ ചലനങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

ജപ്പാനിൽ ശക്തമായ ഭൂചലനം; തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്
പുതുവർഷത്തിൽ വിജയക്കുതിപ്പുമായി ഐഎസ്ആർഒ; എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം

കൊറിയയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com