സ്വാഗതം 2024; കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024 നെ വരവേറ്റത്
സ്വാഗതം 2024; കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു

ഓക്‌ലന്‍ഡ്: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2024 പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ഓക്‌ലന്‍ഡ് 2024നെ വരവേറ്റു.

ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തിയതോടെയാണ് ലോകം ആഘോഷങ്ങളിലേക്ക് പ്രവേശിക്കുക. ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷം എത്തുക. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറക്കും. അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം ഏറ്റവും വൈകിയെത്തുക. ജനുവരി ഒന്നിന് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറക്കുക.

സ്വാഗതം 2024; കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു
ഡിജെ പാർട്ടികൾക്ക് മുൻകൂർ അനുമതി വേണം; പുതുവത്സരത്തിൽ തലസ്ഥാനത്ത് നിയന്ത്രണം

ഇത്തവണ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് കേരളത്തിലെ പുതുവത്സര ആഘോഷങ്ങള്‍. ഫോര്‍ട്ട് കൊച്ചിയില്‍ കാര്‍ണിവലിന് അനിയന്ത്രിതമായി ആളുകള്‍ എത്തുന്നത് നിയന്ത്രിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷനും പൊലീസും അറിയിച്ചു. കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വാഗതം 2024; കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു
ഫോർട്ട്‌ കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങളിൽ അനിയന്ത്രിതമായി ആൾക്കൂട്ടം എത്തുന്നത് നിയന്ത്രിക്കും

പുതുവത്സര ദിനത്തില്‍ തലസ്ഥാന നഗരിയിലും പൊലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഡിജെ പാര്‍ട്ടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാനവീയം വീഥിയില്‍ രാത്രി 12.30 വരെ മാത്രമാവും ആഘോഷങ്ങള്‍ക്ക് അനുമതി. ഇവിടെ മഫ്തിയില്‍ പൊലീസ് ഉണ്ടാകുമെന്നും ഡിസിപി സി എച്ച് നാഗരാജു പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിര്‍ദേശങ്ങള്‍ ഇറക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com