'അവയവമാറ്റമടക്കമുളളവ നടത്തുന്നത് അനസ്തേഷ്യയില്ലാതെ'; ​ഗാസയിലെ ഭീകരാവസ്ഥ വിവരിച്ച് ലോകാരോ​ഗ്യസംഘടന

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചുരുങ്ങിയത് 16 ആരോ​ഗ്യപ്രവർത്തകരെങ്കിലും ​ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
'അവയവമാറ്റമടക്കമുളളവ നടത്തുന്നത് അനസ്തേഷ്യയില്ലാതെ'; ​ഗാസയിലെ ഭീകരാവസ്ഥ വിവരിച്ച് ലോകാരോ​ഗ്യസംഘടന

​ഗാസ സിറ്റി: ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ​ഗുരുതര പരിക്കുകളേൽക്കുന്നവർക്ക് അവയവ മാറ്റത്തിനും മുറിച്ചുമാറ്റുന്നതും അനസ്തേഷ്യ നൽകാതെയാണെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന. ​ഗാസയിലെ ജനങ്ങൾ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ​ഗാസയിലുട‌നീളം അനസ്തേഷ്യയില്ലാതെ ഓപ്പറേഷൻ നടത്തേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റേയും കഷ്ടപ്പാടുകളുടേയും ആഴമളക്കുക എന്നത് പ്രയാസകരമാണെന്നും ലോകാരോ​ഗ്യ സംഘട‌നാ വക്താവ് ക്രിസ്ത്യൻ ലിൻഡമീയർ പറഞ്ഞു.

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചുരുങ്ങിയത് 16 ആരോ​ഗ്യപ്രവർത്തകരെങ്കിലും ​ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്. അൽ-ശാതി അഭയാർത്ഥി ക്യാമ്പിൽ ചൊവ്വാഴ്ചയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ ഡോക്ട‌ർമാരും അവരുടെ കുടുംബാം​ഗങ്ങളും ഉൾപ്പടെ കൊല്ലപ്പെട്ടിരുന്നു.

ഗാസ സിറ്റിയില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്യുന്നതിനിടെ റെഡ്‌ക്രോസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ട് ട്രക്കുകളാണ് അക്രമിക്കപ്പെട്ടത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ഗാസയില്‍ വെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായവയുടെ വിതരണം തടസ്സപ്പെടുന്നു. ചുരുങ്ങിയത് 500 ട്രക്കുകളില്ലെങ്കിലും ദിവസവും ഗാസയ്ക്ക് സഹായം ആവശ്യമുണ്ടെന്നും ലോകാരോ​ഗ്യ സംഘടന പറഞ്ഞു.

അതേസമയം ബന്ദികളുടെ മോചനത്തിനായി താത്കാലിക വെടിനിർത്തൽ വേണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ​ഗാസയിലെ അധിനിവേശം അം​ഗീകരിക്കില്ല. മൂന്ന് ദിവസത്തെ വെടിനിർത്തൽ വേണം. ​ഗാസയിലേക്ക് സഹായമെത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

വടക്കൻ ​ഗാസയ്ക്ക് പുറമെ തെക്കൻ ​ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ​ഗാസയിൽ നിന്നുളള അഭയാർത്ഥികൾ തങ്ങുന്ന ഖാൻ യൂനിസ് ന​ഗരത്തിലും ഈജിപ്ത് അതിർത്തിയോട് ചേർന്ന റാഫയിലുമാണ് വ്യോമാക്രമണം നടത്തിയത്. മധ്യ ​ഗാസയിലെ ഡൈർ അൽ ബലയിലും ആക്രമണമുണ്ടായി.

'അവയവമാറ്റമടക്കമുളളവ നടത്തുന്നത് അനസ്തേഷ്യയില്ലാതെ'; ​ഗാസയിലെ ഭീകരാവസ്ഥ വിവരിച്ച് ലോകാരോ​ഗ്യസംഘടന
'അധിനിവേശം അംഗീകരിക്കില്ല'; ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക

ഇതുവരെ ഗാസയിൽ 10,000-ത്തിലധികം പേർ കൊല്ലപ്പെടുകയും ഇസ്രായേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയശേഷം ചൊവ്വാഴ്ചവരെ 10,328 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേര്‍ കുട്ടികളാണ്. 25,965 പേര്‍ക്ക് പരിക്കേറ്റു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com