നേപ്പാൾ ഭൂചലനം; മരണം 128; മരണസംഖ്യ ഉയരുമെന്ന് അധികൃതർ

ജജർകോട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്
നേപ്പാൾ ഭൂചലനം; മരണം 128; മരണസംഖ്യ ഉയരുമെന്ന് അധികൃതർ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരണം 128 ആയി. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് നേപ്പാളിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ശക്തമായ ഭൂചലനം ഉണ്ടായത്. ദുരന്ത ബാധിത പ്രദേശങ്ങളുമായുള്ള ആശയവിനിമയം തടസപ്പെട്ടതിനാൽ രക്ഷാപ്രവർത്തനത്തിനുൾപ്പെടെ തടസമുണ്ട്.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി ജജർകോട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.

അതേസമയം, നേപ്പാളില്‍ ഭൂചലനമുണ്ടായ പ്രദേശത്തു നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡല്‍ഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി വിവരമുണ്ട്. അര്‍ദ്ധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. യുപി, ഡൽഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com