പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ കുറ്റം ചുമത്തി യുകെ പൊലീസ്

പൊതു ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിനെ അനുവദിക്കുന്ന പബ്ലിക് ഓര്‍ഡര്‍ ആക്ടിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് ഗ്രെറ്റയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്
പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ കുറ്റം ചുമത്തി യുകെ പൊലീസ്

ലണ്ടന്‍: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ കുറ്റം ചുമത്തി യുകെ പൊലീസ്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സിനിടെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് ഗ്രെറ്റ ഉള്‍പ്പെടെ 26 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. കോണ്‍ഫറന്‍സ് നടക്കുന്നതിനിടെയാണ് വേദിയായ ആഡംബര ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിന് പുറത്ത് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ഹോട്ടലിലേക്കുള്ള പ്രവേശനം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഗ്രെറ്റ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഗ്രെറ്റയെ പൊലീസ് രാത്രി ജാമ്യത്തില്‍ വിട്ടിരുന്നു.

പൊതു ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിനെ അനുവദിക്കുന്ന പബ്ലിക് ഓര്‍ഡര്‍ ആക്ടിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് ഗ്രെറ്റയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നവംബര്‍ 15ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെയാണ് ഇവരെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്.

ഇതിനിടെ ഗ്രെറ്റയും കൂട്ടാളികളും പ്രതിഷേധം ഉയർത്തിയ ത്രിദിന സമ്മേളനം വ്യാഴാഴ്ച സമാപിക്കും. സമ്മേളനത്തില്‍ ഷെല്‍, സൗദി അറേബ്യയിലെ അരാംകോ, നോര്‍വേയിലെ ഇക്വിനോര്‍ എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാരും യുകെയിലെ ഊര്‍ജ സുരക്ഷാ മന്ത്രിയും ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുക്കുന്നത്. സമ്മേളന വേദിക്ക് മുന്നിൽ ചൊവ്വാഴ്ച പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു ഗ്രെറ്റയെ കസ്റ്റഡിയിലെടുത്ത്. എണ്ണ, ഗ്യാസ് കമ്പനികള്‍ക്കെതിരെ ആയിരുന്നു പ്രതിഷേധം. ലണ്ടനിലെ നഗരമധ്യത്തില്‍ നിന്നായിരുന്നു ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്.

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ കുറ്റം ചുമത്തി യുകെ പൊലീസ്
പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ലണ്ടനിൽ കസ്റ്റഡിയില്‍

'Oily Money Out' എന്ന മുദ്രാവാക്യം എഴുതിയ ബാഡ്ജ് ധരിച്ച് സമരം ചെയ്യുന്ന ഗ്രെറ്റയുടെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. രണ്ടു പൊലീസുകാര്‍ ഗ്രെറ്റയോട് സംസാരിക്കുന്നതും ഒരാള്‍ അവരുടെ കൈകള്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം നേരത്തെ സ്വീഡനിലും നോര്‍വെയിലും ജര്‍മ്മനിയിലും പ്രതിഷേധ പരിപാടികളില്‍ നിന്നും ഗ്രെറ്റയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com