'തീവ്രവാദ സംഘടനകള്‍ക്ക് സ്ഥാനമില്ല'; ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നീക്കി എക്‌സ്

എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്ന യൂറോപ്യന്‍ യൂണിയന്‍ ഇന്‍ഡസ്ട്രി മേധാവി തിയറി ബ്രെട്ടന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് മസ്‌കിന്റെ നീക്കം
'തീവ്രവാദ സംഘടനകള്‍ക്ക് സ്ഥാനമില്ല'; ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നീക്കി എക്‌സ്

കാലിഫോര്‍ണിയ: പലസ്തീന്‍ സംഘടനയായ ഹമാസിനോട് ആഭിമുഖ്യമുണ്ടെന്ന് ആരോപിച്ച് നൂറിലധികം അക്കൗണ്ടുകള്‍ നീക്കി എക്‌സ്. തീവ്രവാദ സംഘടനകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ലെന്ന് നടപടിക്ക് പിന്നാലെ സിഇഒ അറിയിച്ചു. ഇതുപോലുള്ള നിര്‍ണായക നിമിഷങ്ങളില്‍ എക്‌സ് പൊതുജനങ്ങളുടെ ആശയവിനിമയത്തില്‍ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദ സംഘടനകള്‍ക്കോ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ക്കോ എക്‌സില്‍ സ്ഥാനമില്ല. സജീവമായ അത്തരം ഗ്രൂപ്പുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുന്നു.' സിഇഒ അറിയിച്ചു.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്ന യൂറോപ്യന്‍ യൂണിയന്‍ ഇന്‍ഡസ്ട്രീ മേധാവി തിയറി ബ്രെട്ടന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് മസ്‌കിന്റെ നീക്കം. യൂറോപ്യന്‍ യൂണിയനില്‍ നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ എക്‌സിന്റെ പങ്കില്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സേവന നിയമ പ്രകാരം എക്‌സ്, ഫേസ്ബുക്ക് തുടങ്ങിയവര്‍ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷത്തിനു പിന്നാലെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാന്‍ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റകമ്പനിക്കും തിയറി ബ്രെട്ടന്‍ അന്ത്യശാസനം നല്‍കിയിരുന്നു. 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നായിരുന്നു ബുധനാഴ്ച നല്‍കിയ മുന്നറിയിപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com