ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു

ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടുത്തമുണ്ടായത്
ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ  തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെയുണ്ടായ തീപിടിത്തം വന്‍ ദുരന്തത്തില്‍ കലാശിച്ചു. വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും നൂറ്റിയമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 335 കിലോമീറ്റര്‍ (205 മൈല്‍) വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഹാള്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളിലേക്ക് പെട്ടെന്ന് തീപടര്‍ന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com