കുട്ടികളുള്‍പ്പടെ കുടുംബം വെടിയേറ്റ് കൊല്ലപ്പെട്ടു: വീട്ടിലെ മൂന്ന് നായകളും വെടിയേറ്റ നിലയില്‍

ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് വെടിയേറ്റതെന്ന് പൊലീസ് കരുതുന്നു
കുട്ടികളുള്‍പ്പടെ കുടുംബം വെടിയേറ്റ് കൊല്ലപ്പെട്ടു: വീട്ടിലെ മൂന്ന് നായകളും വെടിയേറ്റ നിലയില്‍

ചിക്കാഗോയില്‍ ഒരു കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളെയും അവരുടെ രണ്ട് കുട്ടികളെയും കുടുംബത്തിലെ മൂന്ന് നായ്ക്കളെയുമാണ് ഷിക്കാഗോയിലെ സബര്‍ബന്‍ ഹോമില്‍ മാരകമായി വെടിവച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 8.40ഓടെ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആല്‍ബെര്‍ട്ടോ റോളണ്‍, സൊറൈഡ ബാര്‍ട്ടോലോമി, മക്കളായ 10 വയസ്സുള്ള അഡ്രിയല്‍, 7 വയസ്സുള്ള ഡീഗോ എന്നിവരും അവരുടെ മൂന്ന് നായ്ക്കളുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് വെടിയേറ്റതെന്ന് പൊലീസ് കരുതുന്നു.

നിലവില്‍ ആരെയും സംശയമില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറയുന്നു. ചിക്കാഗോ ഡിറ്റക്റ്റീവുകളും ക്രൈം സീന്‍ വിദഗ്ധരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

'ഞങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടത് പ്രധാനമാണ്, ഞങ്ങളുടെ മുഴുവന്‍ വിഭവങ്ങളും അതിന് വേണ്ടി ചിലവഴിച്ചാലും കുറ്റവാളികളെ കണ്ടെത്തും', അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊലപാതകം നടന്ന അന്ന് കുടുംബാംഗങ്ങള്‍ ജോലിക്ക് പോവുകയോ ബന്ധുക്കളുടെ ഫോണ്‍ കോളുകളോട് പ്രതികരിക്കുകയോ ചെയ്തിരുന്നില്ലെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com