'ജീവൻ അപകടത്തിലാകുമെന്ന് പ്രി​ഗോഷിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു'; അലക്സാണ്ടർ ലുക്കാഷെങ്കോ

'വിമാനപകടവുമായി വിളാദിമർ പുടിന് യാതൊരു ബന്ധവുമില്ല'
'ജീവൻ അപകടത്തിലാകുമെന്ന് പ്രി​ഗോഷിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു'; അലക്സാണ്ടർ ലുക്കാഷെങ്കോ

മിൻസ്ക്: വിമാനപകടത്തിൽ കൊല്ലപ്പെട്ട വാ​ഗ്നർ മേധാവി യെവ്ജനി പ്രി​ഗോഷിന്റെ ജീവൻ അപായത്തിലാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ. മരിച്ച വാ​ഗ്നർ സൈനികൻ ദിമിത്രി ഉത്കിനും ഇതേ മുന്നറിയിപ്പ് നൽകിയിരുന്നു. ബെലാറൂസിൽ തന്നെ തങ്ങണമെന്ന് വാ​ഗ്നർ ​ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചതായും ലുക്കാഷെങ്കോ പറഞ്ഞു.

രണ്ടു തവണ ജീവൻ അപകടത്തിലാണെന്ന് താൻ സൂചന നൽകിയെങ്കിലും പ്രി​ഗോഷിൻ അത് തളളിക്കളഞ്ഞുവെന്ന് ലുക്കാഷെങ്കോ പറഞ്ഞു. റഷ്യൻ ഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നീങ്ങിയപ്പോൾ കൊല്ലപ്പെടുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു. തകർന്ന വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിലുൾപ്പെട്ടപ്പോഴും പ്രി​ഗോഷിനും ദിമിത്രി ഉത്കിനും മുന്നറിയിപ്പ് നൽകിയിരുന്നതായി ലുക്കാഷെങ്കോ വ്യക്തമാക്കി. വിമാനപകടവുമായി വിളാദിമർ പുടിന് യാതൊരു ബന്ധവുമില്ലെന്ന് ലുക്കാഷെങ്കോ പറഞ്ഞതായി ബെലാറൂസ് വാർത്ത ഏജൻസിയായ ബെൽറ്റ റിപ്പോർട്ട് ചെയ്തു.

വാ​​ഗ്നർ ​ഗ്രൂപ്പിന്റെ ജൂണിലെ അട്ടിമറി ശ്രമത്തിന് പിന്നാലെ പ്രി​ഗോഷിനെ തകർക്കുമെന്ന് വ്ളാദിമർ പുടിൻ പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം പ്രി​ഗോഷിനും വാ​ഗ്നർ ​ഗ്രൂപ്പിനും മാപ്പ് നൽകിയ റഷ്യൻ പ്രസിഡന്റ് പ്രി​ഗോഷിനെ ബെലാറൂസിലേക്ക് പോവാൻ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് മധ്യസ്ഥം വഹിച്ചിരുന്നത് അലക്സാണ്ടർ ലുക്കാഷെങ്കോയായിരുന്നു. റഷ്യയുടെ സഖ്യരാജ്യമാണ് ബെലാറൂസ്. ബിബിസിയാണ് വാ​ഗ്നർ മേധാവിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മോസ്‌കോ ടവര്‍ റീജിയനില്‍വെച്ചാണ് സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടത്. പ്രിഗോഷിനൊപ്പം സഞ്ചരിച്ച പത്ത് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com