റഷ്യ സന്ദർശിച്ച് ചൈനീസ് പ്രതിരോധ മന്ത്രി; പിന്തുണ അറിയിച്ചു

ചൈനീസ്, റഷ്യൻ നേതാക്കൾ വിവിധ വിഷയങ്ങളിൽ വ്യത്യസ്ത രീതികളിൽ തന്ത്രപരമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു
റഷ്യ സന്ദർശിച്ച് ചൈനീസ് പ്രതിരോധ മന്ത്രി; പിന്തുണ അറിയിച്ചു

മോസ്കോ: റഷ്യയും ബെലറൂസും സന്ദർശിച്ച് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു. ആറ് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ലി പുറപ്പെട്ടത്. അന്താരാഷ്ട്ര സുരക്ഷയെക്കുറിച്ചുള്ള മോസ്കോ കോൺഫറൻസിൽ ലി പ്രസംഗിക്കുകയും റഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ നേതാക്കളെ കാണുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

ഭൂരിഭാഗം ലോക രാജ്യങ്ങളും പാശ്ചാത്യ സംവിധാനങ്ങൾക്ക് പുറത്തുള്ള വികസനത്തിനുള്ള വഴികൾക്കായി തിരയുന്നു എന്ന വിഷയത്തിൽ കോൺഫറൻസിൽ ലി സംസാരിക്കും. ഏകദേശം 100 രാജ്യങ്ങളിൽ നിന്നും എട്ട് അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളെ കോൺഫറൻസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ചൈനീസ്, റഷ്യൻ നേതാക്കൾ വിവിധ വിഷയങ്ങളിൽ വ്യത്യസ്ത രീതികളിൽ തന്ത്രപരമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. പുതിയ കാലഘട്ടത്തിൽ ചൈന-റഷ്യ സമഗ്ര തന്ത്രപരമായ സഹകരണ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നത് ഇരു രാജ്യങ്ങളും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ- യുക്രൈൻ പ്രശ്നത്തിൽ തങ്ങൾ നിഷ്പക്ഷത പാലിച്ചിരുന്നുവെന്ന് ചൈന അവകാശപ്പെടുന്നു, എന്നാൽ അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ പ്രകോപിപ്പിക്കുന്നുവെന്നും ആരോപിച്ചു. മോസ്കോയുമായി ശക്തമായ സാമ്പത്തിക, നയതന്ത്ര, വ്യാപാര ബന്ധങ്ങൾ നിലനിർത്തിയിട്ടുണ്ട്. , യുദ്ധത്തിൽ ഇരുപക്ഷത്തിനും ആയുധം നൽകില്ലെന്നും ചൈന വ്യക്തമാക്കുന്നു.

Story Highlights: Chinese Defense Minister Li Shangfu visits Russia and Belarus.

Related Stories

No stories found.
logo
Reporter Live
www.reporterlive.com