ഐഎസ് തലവന്റെ മരണം സ്ഥിരീകരിച്ചു; പിൻ​ഗാമിയെ തെരഞ്ഞെടുത്തതായി അറിയിപ്പ്

വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിലാണ് നേതാവ് കൊല്ലപ്പെട്ടതെന്ന് തീവ്രവാദ സംഘം അറിയിക്കുന്നു
ഐഎസ് തലവന്റെ മരണം സ്ഥിരീകരിച്ചു; പിൻ​ഗാമിയെ തെരഞ്ഞെടുത്തതായി അറിയിപ്പ്

ഡമസ്കസ്: തീവ്രവാദസംഘടനയായ ഐഎസ്ഐസിന്റെ നേതാവ് അബു ഹുസൈൻ അൽ‌ ഹുസൈനി അൽ ഖുറാഷി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പകരക്കാരനായി അബു ഹാഫ്സ് അൽ ഹാഷിമിയെ തിരഞ്ഞെടുത്തതായാണ് വിവരം. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിലാണ് നേതാവ് കൊല്ലപ്പെട്ടതെന്ന് തീവ്രവാദ സംഘം അറിയിക്കുന്നു. വിവരം അറിയിക്കുന്ന റെക്കോർ‍ഡ് ചെയ്ത സന്ദേശം ടെല​ഗ്രാമിലൂടെയാണ് പുറത്തുവിട്ടത്.

ഐഎസ് നേതാവിനെ തുർക്കി രഹസ്യാന്വേഷണ സേന വധിച്ചതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ ഏപ്രിലിൽ പറഞ്ഞിരുന്നു. ഐഎസിന്റെ അഞ്ചാമത്തെ നേതാവാണ് അബു ഹുസൈൻ അൽ‌ ഹുസൈനി.

അദ്ദേഹത്തിന്റെ മുൻഗാമിയായ അബു ഇബ്രാഹിം അൽ ഖുറാഷി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇദ്‌ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഐഎസിന്റെ തുടക്കക്കാരനായ നേതാവ് അബൂബക്കർ അൽ ബാ​ഗ്ദാദി 2019 ഒക്ടോബറിലായിരുന്നു കൊല്ലപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com