ചാൾസ് രാജാവിൻ്റെ പുറത്ത് തട്ടി ബൈഡൻ; സ്നേഹ പ്രകടനം വിവാദത്തിൽ

ബൈഡൻ്റെ പെരുമാറ്റം രാജാവിന് സന്തോഷമുണ്ടാക്കിയെന്ന് വ്യത്തങ്ങൾ അറിയിച്ചു
ചാൾസ് രാജാവിൻ്റെ പുറത്ത് തട്ടി ബൈഡൻ; സ്നേഹ പ്രകടനം വിവാദത്തിൽ

ലണ്ടൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി വിൻഡ്‌സർ കാസിലിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിലെത്തിയ ജോ ബൈഡനെ ഹസ്തദാനം നല്‍കിയാണ് ചാള്‍സ് രാജാവ് സ്വീകരിച്ചത്. അതിനു ശേഷം ഇരുനേതാക്കളും ഒന്നിച്ച് മുന്നോട്ട് നീങ്ങിയപ്പോഴുള്ള ബൈഡന്‍റെ പെരുമാറ്റം വിവാദത്തിലായിരിക്കുകയാണ്.

ചാൾസ് രാജാവിൻ്റെ പുറത്ത് കൈ ത‌ട്ടിക്കൊണ്ട് ജോ ബൈഡൻ സ്നേഹം പ്രകടിപ്പിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. ഇത് രാജകീയ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന വിവാദത്തിന് വഴിവെച്ചു. എന്നാൽ ഇത് പ്രൊട്ടോക്കോൾ ലംഘനമായിരുന്നില്ലെന്ന് ബക്കിങ് ഹാം കൊട്ടാരത്തിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. ബൈഡൻ്റെ പെരുമാറ്റം രാജാവിന് സന്തോഷമുണ്ടാക്കി. ഈ പ്രവര്‍ത്തിയില്‍ രാജാവ് അസ്വസ്ഥത പ്രകടിപ്പിച്ചില്ല എന്നും കൊട്ടാര വ്യത്തങ്ങൾ അറിയിച്ചു.

കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. ജോ ബൈഡനും ചാൾസ് രാജാവും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചാൾസ് രാജാകുമാരൻ്റെ കീരിട ധാരണം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച ന‌ടത്തുന്നത്. അതേസമയം ജോ ബൈഡൻ നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലിത്വാനിയയിൽ ഇന്നാരംഭിക്കുന്ന ത്രിദിന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണു ബൈഡൻ ബ്രിട്ടനിലെത്തിയത്. യുക്രെയ്നിന്റെ നാറ്റോ അംഗത്വവുമായി ബന്ധപ്പെട്ട നടപടികളാണ് ഉച്ചകോടിയിലെ മുഖ്യ അജൻഡ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com