'ഒരു ചെറിയ ഷെല്ലാണ്'; ഫ്രോഗ്മോർ കോട്ടേജിനെക്കുറിച്ചുളള എലിസബത്ത് രാജ്ഞിയുടെ മുന്നറിയിപ്പ് ഇങ്ങനെ

മുന്നൂറോളം പഴക്കമുള്ള ഫ്രോഗ്മോർ കോട്ടേജ് രാജ്ഞിയുടെയും മറ്റ് രാജകുടുംബങ്ങളുടെയും സ്വകാര്യ-ഔദ്യോഗിക ഒത്തുചേരലുകള്‍ക്കുള്ള വേദിയായിരുന്നു
'ഒരു ചെറിയ ഷെല്ലാണ്'; ഫ്രോഗ്മോർ കോട്ടേജിനെക്കുറിച്ചുളള എലിസബത്ത് രാജ്ഞിയുടെ മുന്നറിയിപ്പ് ഇങ്ങനെ

ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മെർക്കലും തങ്ങളുടെ യുകെ വസതിയായ ഫ്രോഗ്മോർ കോട്ടേജ് ഒഴിഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ വസതി എലിസബത്ത് രാജ്ഞി വിവാഹ സമ്മാനമായി നൽകിയതായിരുന്നു. ഫ്രോഗ്മോർ കോട്ടേജിലേക്ക് പോകും മുന്നേ എലിസബത്ത് രാജ്ഞി തങ്ങൾക്ക് ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്ന് രാജകുമാരൻ പറഞ്ഞു. 'ഒരു ചെറിയ ഷെല്ലാണ്' ആ വസതി എന്ന് രാജ്ഞി താക്കീത് നൽകിയതായി അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നു.

'ഇത് ഒരു ഷെല്ലാണ്. നിങ്ങൾ പോയി നോക്കിയിട്ട്, ഇത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ എന്നോട് പറയൂ എന്ന് ഞങ്ങൾക്ക് മുന്നറിപ്പ് നൽകി' രാജകുമാരൻ എഴുതി. അതേ ദിവസം തന്നെ തങ്ങൾ സ്ഥലം സന്ദർശിച്ചുവെന്നും 'മുത്തശ്ശി പറഞ്ഞത് ശരിയാണ്' എന്നും ഹാരി രാജകുമാരൻ ഓർമ്മിക്കുന്നു.

"ആ ആകർഷകമായ വസതി ഞങ്ങൾ ഇരുവരോടും സംസാരിച്ചു. രാജകീയ ശ്മശാന ഗ്രൗണ്ടിനെക്കുറിച്ച് ബുദ്ധിമുട്ടുകൾ പറയാറുണ്ട്. എന്നാൽ എന്താണ്? എന്നെയോ മെഗിനെയോ ബുദ്ധിമുട്ടിച്ചില്ല. മരിച്ചവർ ഞങ്ങളെ ശല്യപ്പെടുത്തില്ലെങ്കിൽ ഞങ്ങൾ അവരെയും ശല്യപ്പെടുത്തില്ല,” അദ്ദേഹം പറയുന്നു.

രാജ്ഞിയുടെ അനുമതിയോടെ താനും മേഗനും അത് പുനർനിർമ്മിക്കാൻ പദ്ധതിയിട്ടു. പൈപ്പ്, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ പോലും നവീകരണങ്ങൾ നടത്തിയെന്നും അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി.

മുന്നൂറോളം പഴക്കമുള്ള ഫ്രോഗ്മോർ കോട്ടേജ് രാജ്ഞിയുടെയും മറ്റ് രാജകുടുംബങ്ങളുടെയും സ്വകാര്യ-ഔദ്യോഗിക ഒത്തുചേരലുകള്‍ക്കുള്ള വേദിയായിരുന്നു. 27 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഹാരി രാജകുമാരൻ ഫ്രോഗ്മോര്‍ കോട്ടേജില്‍ നടത്തിയത്. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തിന് വസതി ഒഴിയേണ്ടി വന്നത്. ഇപ്പോൾ ഫ്രോഗ്മോർ കോട്ടേജിൽ ആരാണ് താമസിക്കുന്നതെന്ന് വ്യക്തമല്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com