ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ അതിസമ്പന്ന, കോടീശ്വര പൗത്രിക്ക് ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന വീട്

ഒരു മില്യൺ പൗണ്ട് (ഏകദേശം 4.6 മില്യൺ ദിർഹം) വിലമതിക്കുന്ന പുതിയ വീടും അഞ്ച് മില്യൺ പൗണ്ടോളം (ഏകദേശം 23.2 മില്യൺ ദിർഹം) തുകയുമാണ് കൊച്ചുമകൾക്കായി ഇദ്ദേഹം സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ
ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ അതിസമ്പന്ന, കോടീശ്വര പൗത്രിക്ക് ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന വീട്

ലണ്ടൻ: ജനിക്കുമ്പോഴേ കോടീശ്വരി ആവുക എന്ന് പറയുന്നത് സാധാരണ സംഭവിക്കുന്ന കാര്യമല്ല. അപ്പോൾ ജനിക്കുമ്പോൾ തന്നെ കോടിക്കണക്കിന് രൂപ വില മതിക്കുന്ന വീടും സമ്പാദ്യവും സ്വന്തമാവുകയാണെങ്കിലോ?, യുകെ പൗരനായ കോടീശ്വരൻ ബാരി ഡ്രെവിറ്റ് ബാർലോയാണ് തന്റെ കൊച്ചുമകൾക്ക് കോടികൾ വിലമതിക്കുന്ന വീടും കോടിക്കണക്കിന് രൂപയും സമ്മാനിച്ചിരിക്കുന്നത്. രണ്ട് ദിവസം പ്രായം വരുന്ന കൊച്ചുമകൾക്ക് വേണ്ടിയാണ് ബാരി വീട് വാങ്ങിയിരിക്കുന്നത്. ഒരു മില്യൺ പൗണ്ട് (ഏകദേശം 4.6 മില്യൺ ദിർഹം) വിലമതിക്കുന്ന പുതിയ വീടും അഞ്ച് മില്യൺ പൗണ്ടോളം (ഏകദേശം 23.2 മില്യൺ ദിർഹം) തുകയുമാണ് കൊച്ചുമകൾക്കായി ഇദ്ദേഹം സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബിസിനസുകാരനായ ബാരി ഡ്രെവിറ്റ് ബാർലോ മാഞ്ചസ്റ്റിലാണ് ജനിച്ചത്. ബാരിയുടെ മകൾ സാഫ്രോൺ ജൂൺ 24 നാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കൊച്ചുമകളുടേയും തന്റെ മകളുടേയും ചിത്രം ബാരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മറീന ഡ്രെവിറ്റ്-ബാർലോ-ടക്കർ എന്നാണ് കൊച്ചു മകൾക്ക് പേരിട്ടിരിക്കുന്നത്.

'തന്റെ മകൾ സാഫ്രോണിനേയും ഭർത്താവ് കോനോറിനേയും കുറിച്ച് ഞാൻ അഭിമാനിക്കുന്നു. അവർ തമ്മിൽ നല്ല പൊരുത്തമാണ്, മകൻ ആസ്പെൻ സഹോദരി പുത്രിക്ക് 23,210 ദിർഹത്തിന് ഡയപ്പെറും പുഷ്‌ചെയറും വാങ്ങി', ബാരി മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com