ടൈറ്റനിൽ നിന്ന് ശരീരാവശിഷ്ടം കണ്ടെത്തി; തിരച്ചിൽ അവസാനിപ്പിച്ചതായും യുഎസ് കോസ്റ്റ് ഗാർഡ്

ജൂണ്‍ 18നാണ് സമുദ്രപേടകം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പേടകത്തില്‍ സഞ്ചരിച്ച അഞ്ച് പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു.
ടൈറ്റനിൽ നിന്ന് ശരീരാവശിഷ്ടം കണ്ടെത്തി; തിരച്ചിൽ അവസാനിപ്പിച്ചതായും യുഎസ് കോസ്റ്റ് ഗാർഡ്

ബോസ്റ്റണ്‍: കരക്കെത്തിച്ച ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ ഭാഗങ്ങളിൽ നിന്ന് ശരീരാവശിഷ്ടം കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് .ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയവർ സഞ്ചരിച്ച പേടകം യാത്രക്കിടെ തകരുകയായിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്തെത്തിച്ചത്. ജൂണ്‍ 18നാണ് സമുദ്രപേടകം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പേടകത്തില്‍ സഞ്ചരിച്ച അഞ്ച് പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്ന് 1600 അടി അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് എന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചത്. അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളാണ് സംയുക്തമായി അന്വേഷണം നടത്തുന്നത്. മരിച്ചവര്‍ക്കായി തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചതായും കോസ്റ്റ് ​ഗാർഡ് അറിയിച്ചു.

അപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതോടൊപ്പം സാഹസിക യാത്രയില്‍ ഉണ്ടായ സുരക്ഷാവീഴ്ച്ചകള്‍ അന്വേഷിക്കുമെന്നും വ്യക്തമാക്കി. സമുദ്രപേടകം തകർന്ന പശ്ചാത്തലത്തിൽ പര്യവേക്ഷണ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയെകുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അന്വേഷണങ്ങളിലൂടെ മുങ്ങികപ്പലുകളുടെ സുരക്ഷാവീഴ്ച്ചകള്‍ പരിഹരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com