പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിൻ്റെ ഇടപെടൽ; സ്ഥലത്ത് പ്രതിഷേധം

പരിക്കേറ്റ മറ്റ് ജനപ്രതിനിധികളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി
പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിൻ്റെ ഇടപെടൽ; സ്ഥലത്ത് പ്രതിഷേധം

മാങ്കുളം: പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിൻ്റെ ഇടപെടലിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. ഇതേതുടർന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിബിൻ ജോസഫിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാങ്കുളം ടൗണിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. പരിക്കേറ്റ മറ്റ് ജനപ്രതിനിധികളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാർ.

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിൻ്റെ ഇടപെടൽ; സ്ഥലത്ത് പ്രതിഷേധം
വണ്ടിപ്പെരിയാർ കേസ്; വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പവലിയനിൽ പ്രവേശിച്ചത്. പവലിയൻ സംബന്ധിച്ച് വനം വകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. മാങ്കുളം പഞ്ചായത്തിന്റെ വികസന പദ്ധതികൾ അടക്കം തടസ്സം നിൽക്കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുവാൻ വനംവകുപ്പ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് കാലങ്ങളായി മാങ്കുളത്തെ ജനങ്ങൾ വനം വകുപ്പിനെതിരെ പ്രതിഷേധത്തിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com