അടിസ്ഥാന സൗകര്യങ്ങളില്ല; മൂന്നാറിൽ സഞ്ചാരികൾക്ക് ദുരിതം

പഴയ ശൗചാലങ്ങൾ പൊളിച്ചു പണിയണമെന്ന ആവശ്യം ആളുകൾ മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇത് വരെ നടപടിയുണ്ടായില്ല.
അടിസ്ഥാന സൗകര്യങ്ങളില്ല; മൂന്നാറിൽ സഞ്ചാരികൾക്ക് ദുരിതം

മൂന്നാർ: ചുരങ്ങൾ കടന്ന് മഞ്ഞിനും തേയിലത്തോട്ടങ്ങൾക്കും ഇടയിലൂടെ സഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമാണ് പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാർ. കേരളം വികസനത്തിൻ്റെ പാതയിൽ മുന്നോട്ട് പോകുമ്പോൾ മൂന്നാറിൻ്റെ സ്ഥിതി വ്യത്യസ്തമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് ഇവിടെ സഞ്ചാരികൾ നേരിടുന്ന പ്രധാന വെല്ലുവിളി. വൃത്തിയുളള ശൗചാലയങ്ങളോ ബസ് സ്റ്റാൻഡോ മൂന്നാറിൽ ഇല്ലായെന്നത് സഞ്ചാരികളെ വഴിമുട്ടിക്കുന്നു.

നിരവധിയാളുകൾ മൂന്നാർ സന്ദർശിക്കാൻ പല ഭാഗത്ത് നിന്നും വരുന്നുണ്ട്. എന്നാൽ അടിസ്ഥാന ആവശ്യമായ ശൗചാലങ്ങൾ വേണ്ടത്രയില്ലായെന്നത് സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. ആകെ മൂന്നു ശൗചാലങ്ങളാണ് ടൗണില്‍ ഉള്ളത്. ഇവയില്‍ പലതും വൃത്തിഹീനമാണ്. പഴയ ശൗചാലങ്ങൾ പൊളിച്ചു പണിയണമെന്ന ആവശ്യം ആളുകൾ മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇത് വരെ നടപടിയുണ്ടായില്ല.

മാലിന്യപ്രശ്നമാണ് മറ്റൊരു വെല്ലുവിളി. ഭക്ഷണശേഷം പേപ്പർ പ്ലേറ്റുകളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞ് വഴിയോരങ്ങളിൽ കുന്നുകൂടി കിടക്കുകയാണ്. മാലിന്യങ്ങൾ കൃത്യസ്ഥാനങ്ങളിൽ നിക്ഷേപിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് പലരും മനസ്സിലാക്കുന്നില്ല. ഇതിനു പുറമെ ടൗണിലും പരിസരത്തും ദിവസേനയുള്ള ഗതാഗതക്കുരുക്കും യാത്രക്കാരെ വഴിമുട്ടിക്കുന്നു. പാർക്കിങ് ഇല്ലാത്തതിനാൽ വാഹനങ്ങൾ വഴിയോരങ്ങളിൽ നിർത്തിയിടേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. സൗകര്യപ്രദമായ ബസ് സ്റ്റാൻഡ് വേണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ടാക്സി സ്റ്റാൻ്റിനുള്ളിലെ പരിമിതമായ പ്രദേശത്താണ് ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. വികസനത്തിൽ മുന്നോട്ട് നീങ്ങുന്ന ഈ ഘട്ടത്തിൽ മൂന്നാറിലെ പ്രശ്നവും പരിഹരിക്കപ്പെടുമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com